മന്‍മോഹന്‍ സിംഗ് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത നേതാവെന്ന് ടൈം മാഗസിന്‍

single-img
8 July 2012

ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത നേതാവാണെന്ന് യുഎസ് പ്രസിദ്ധീകരണമായ ടൈം മാഗസിന്‍. അടുത്ത ആഴ്ച പുറത്തിറങ്ങാനിരിക്കുന്ന മന്‍മോഹന്‍ സിംഗിന്റെ മുഖചിത്രത്തോടുകൂടിയ ടൈം മാഗസിന്റെ ഏഷ്യന്‍ പതിപ്പിലാണ് ‘പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ പോയനേതാവ് – ഇന്ത്യ പുനര്‍ ജീവന്‍ തേടുന്നു’ എന്ന തലക്കെട്ടുള്ളത്. ‘എ മാന്‍ ഇന്‍ ഷാഡോ’ എന്ന ലേഖനത്തില്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് വിരമിക്കാറായോ എന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്. സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാരെ പോലും നിയന്ത്രിക്കാന്‍ മന്‍മോഹന്‍ സിംഗിന് കഴിയുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നു. രൂപയുടെ മൂല്യം ഇടിയുന്നതും സാമ്പത്തിക വളര്‍ച്ച കുറയുന്നതും അഴിമതിയും ധനക്കമ്മികൂടുന്നതുമെല്ലാം ലേഖനത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ പ്രതിസന്ധികള്‍ക്കിടെയാണ് ധനമന്ത്രി പദവും കൂടി അദ്ദേഹത്തില്‍ വന്നു ചേര്‍ന്നിരിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഭരണരംഗത്ത് അദ്ദേഹം പുലര്‍ത്തിയിരുന്ന ആത്മവിശ്വാസം കൈവിട്ടുപോയിരിക്കുന്നെന്നും മാഗസിന്‍ പറയുന്നു.