ഹോക്കിയില്‍ ഇന്ത്യ ഫ്രാന്‍സിനെ തോല്‍പ്പിച്ചു
21 February 2012
ഒളിമ്പിക് യോഗ്യതയ്ക്കുള്ള ചാമ്പ്യന്‍സ് ലീഗ് ഹോക്കിയില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യക്കു വിജയം. മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ രണ്ടിനെതിരേ ആറുഗോളുകള്‍ക്ക് ഇന്ത്യ ഫ്രാന്‍സിനെ തകര്‍ത്തു. ഇതോടെ മൂന്നു കളികളില്‍നിന്ന് ഒമ്പതു പോയി ന്റുമായി ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. പകുതി സമയത്ത് ഇന്ത്യ 3-1നു മുന്നിലായിരുന്നു. ഇന്ത്യക്കുവേണ്ടി സന്ദീപ് സിംഗ് (9, 30, 37 മിനിറ്റുകളില്‍) ഹാട്രിക് നേടി. നാലാം മിനിറ്റില്‍ ശിവേന്ദ്രസിംഗും 39-ാം മിനിറ്റില്‍ സുനില്‍ വിട്ടലാചാര്യയും 62-ാം മിനിറ്റില്‍ തുഷാര്‍ ഖണ്ഡേക്കറും ഇന്ത്യയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. 35-ാം മിനിറ്റില്‍ ലൂക്കാസ് സെവസ്റ്ററും 57-ാം മിനിറ്റില്‍ ഫാബിയന്‍ മാഗ്നറും ഫ്രാന്‍സിനുവേണ്ടി ഗോള്‍ നേടി.