ഇന്ത്യയിലെ ആദ്യ ആപ്പിൾ സ്റ്റോർ ടിം കുക്ക് ഉദ്‌ഘാടനം ചെയ്യും

single-img
11 April 2023

ഇന്ത്യയിലെ ആദ്യ ആപ്പിൾ സ്റ്റോർ ടിം കുക്ക് ഉദ്‌ഘാടനം ചെയ്യും. ഏപ്രിൽ 18ന് മുംബൈയിലും 20ന് ന്യൂഡൽഹിയിലും ആണ് ആപ്പിൾ സ്റ്റോറുകളുടെ ഉദ്‌ഘാടനം.

മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ മാളിനുള്ളിലെ ഷോറൂം ആകും ആദ്യം ഉദ്‌ഘാടനം ചെയ്യുക. അതിനു ശേഷം ഡൽഹി സാകേതിലെ ഒരു ഹൈ-എൻഡ് മാളിലാകും അടുത്ത ഷോറൂം. 2020-ൽ തന്നെ ആപ്പിൾ അതിന്റെ ഇന്ത്യൻ ഓൺലൈൻ സ്റ്റോർ തുറന്നിരുന്നു. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്‌മാർട്ട്‌ഫോൺ വിപണിയും അതിവേഗം വളരുന്ന രാജ്യവുമാണ് ഇന്ത്യ. എന്നാൽ ആപ്പിളിന്റെ താരതമ്യേന ഉയർന്ന വില ഇപ്പോഴും ആപ്പിൾ ഫോണുകളുടെ വിൽപ്പനക്ക് തടസ്സമാണ്.

ഏഴു വർഷത്തിനിടെ ആദ്യമായിട്ടാണ് ആപ്പിൾ സി ഇ ഓ ഇന്ത്യ സന്ദർശിക്കുന്നത്. ഐഫോണുകളുടെ ഇന്ത്യയിലെ വിൽപ്പന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയതിനു പിന്നാലെയാണ് ആപ്പിൾ സി ഇ ഓയുടെ സന്ദർശനം.

അതേസമയം ഇന്ത്യയിൽ നിന്നുള്ള വാർഷിക ഐഫോൺ കയറ്റുമതി ബില്യൺ കണക്കിന് ഡോളറിലെത്തി. ബെയ്‌ജിംഗ്-വാഷിംഗ്ടൺ ബന്ധങ്ങൾ വഷളായ സാഹചര്യത്തിൽ ചൈനയ്‌ക്കപ്പുറം ആപ്പിൾ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ഇന്ത്യയിൽ നിർമ്മാണ യുണിറ്റ് ആപ്പിൾ സ്ഥാപിക്കുന്നത്.