വടക്കഞ്ചേരി-മണ്ണുത്തി ആറുവരി പാതയിലെ വടക്കഞ്ചേരി മേല്‍പ്പാലത്തില്‍ വീണ്ടും കുഴി രൂപപ്പെട്ടു

single-img
26 July 2023

തൃശൂര്‍: വടക്കഞ്ചേരി-മണ്ണുത്തി ആറുവരി പാതയിലെ വടക്കഞ്ചേരി മേല്‍പ്പാലത്തില്‍ വീണ്ടും കുഴി രൂപപ്പെട്ടു. ഒരാഴ്ച മുമ്പ് നന്നാക്കിയ ഭാഗമാണ് വീണ്ടും തകര്‍ന്ന് വലിയ കമ്പികള്‍ പുറത്ത് കാണുന്നത്. തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന പാലത്തിലാണ് കുഴികളുണ്ടായത്. 2021 ഫെബ്രുവരി ആറിന് മേല്‍പ്പാലം ഗതാഗതത്തിന് തുറന്നുകൊടുത്തശേഷം എഴുപതോളം തവണയാണ് ഈ പ്രദേശത്തെ റോഡ് വെട്ടിപ്പൊളിച്ച് നന്നാക്കിയത്.

റോഡിലെ കുഴികള്‍ താത്കാലികമായി അടച്ചതിനു പിന്നാലെയാണ് മേല്‍പ്പാലത്തില്‍ സ്ലാബിന്റെ വലിയ കമ്പികള്‍ പുറത്തുകണ്ടത്. ദേശീയപാതയുടെ മറ്റ് പ്രദേശങ്ങളിലും അടച്ച കുഴികള്‍ വീണ്ടും തുറക്കാന്‍ തുടങ്ങിയിട്ടുണ്ട്. മഴ ശക്തമായാല്‍ കുഴികളുടെ എണ്ണം ഇനിയും കൂടും. മഴ ആരംഭിച്ചതോടെ കുതിരാന്‍ ഇറക്കത്തില്‍ വഴുക്കുംപാറയില്‍ റോഡിന്റെ ഒരുഭാഗം ഇടിഞ്ഞുവീഴുകയും ചെയ്തതോടെ വടക്കഞ്ചേരി- മണ്ണുത്തി ആറുവരി പാതയുടെ സ്ഥിതി എന്താകുമെന്ന ആശങ്കയിലാണ് വാഹന ഉടമകളും നാട്ടുകാരും.

അഴിമതി ആരോപണം സംബന്ധിച്ച പരാതിയെ തുടര്‍ന്ന് നഗരസഭയില്‍ വിജിലന്‍സ് പരിശോധന നടത്തി. അനധികൃത കെട്ടിട നിര്‍മാണം സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭ പൊതുമരാമത്ത് വിഭാഗത്തില്‍ തദ്ദേശസ്വയംഭരണ വിജിലന്‍സ് വിഭാഗം പരിശോധന നടത്തിയത്. ആക്ഷേപമുയര്‍ന്ന 13 ഫയലുകള്‍ വിജിലന്‍സ് സംഘം പിടിച്ചെടുത്തു. നഗരസഭ മുന്‍ ചെയര്‍മാന്റെ ഉടമസ്ഥതയിലുള്ളതും അനധികൃത നിര്‍മാണം നടത്തിയെന്ന ആക്ഷേപം നിലനില്‍ക്കുന്നതുമായ മൂന്ന് ഫയലുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും പറയുന്നു. പാര്‍ക്കിങ് ഏരിയയില്‍ നിര്‍മിച്ച കെട്ടിടമടക്കം മൂന്ന് കെട്ടിടങ്ങള്‍ മുന്‍ ചെയര്‍മാന്‍ അനധികൃതമായി നിര്‍മിച്ചതെന്ന പരാതി നേര്‍ത്തെയുയര്‍ന്നിരുന്നു. 

ഇത് സംബന്ധിച്ച് പലരും വിജിലന്‍സില്‍ പരാതിയും നല്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് സംഘം നഗരസഭയില്‍ പരിശോധനക്കെത്തിയത്. അനധികൃതമായി നിര്‍മാണം നടത്തിയെന്ന് ആക്ഷേപമുയര്‍ന്ന കെട്ടിടങ്ങളിലുമെത്തി സംഘം പരിശോധന നടത്തി. പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഫയലുകള്‍ കൊണ്ടുപോയതെന്നും പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളിലാണ് നഗരാതിര്‍ത്തിയില്‍ അനധികൃതമായ നിര്‍മാണം നടക്കുന്നതായി പരാതികളുയര്‍ന്നത്. ലക്ഷങ്ങള്‍ കൈപ്പറ്റിയാണ് അനധികൃത നിര്‍മാണത്തിന് ഒത്താശ ചെയ്ത് കൊടുത്തതെന്നും ആരോപണമുണ്ട്. നഗരസഭയില്‍ രാവിലെ എത്തിയ വിജിലന്‍സ് സംഘം വൈകിട്ടോടെയാണ് മടങ്ങിയത്.