അമൃത്സറില്‍ സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം? രണ്ടു പേര്‍ കസ്റ്റഡിയില്‍

single-img
11 May 2023

അമൃത്സറില്‍ സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം നടന്നതായി സംശയം.

സ്‌ഫോടനത്തിന് സമാനമായ ഉഗ്രശബ്ദം കേട്ടതായി പൊലീസ് അറിയിച്ചു. ഒരാഴ്ചക്കിടെ നടക്കുന്ന മൂന്നാമത്തെ സ്‌ഫോടനമാണെന്നും അധികൃതര്‍ പറയുന്നു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഉഗ്രശബ്ദം കേട്ടതിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുകയാണ്. ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപം വലിയ ശബ്ദം കേട്ടെന്ന് നാട്ടുകാര്‍ പൊലീസിനെ വിളിച്ച്‌ അറിയിച്ചത്.സ്‌ഫോടന സാധ്യത തള്ളുന്നില്ലെന്നും, മേഖലയാകെ നിരീക്ഷണം ശക്തമാക്കിയെന്നും പഞ്ചാബ് പൊലീസ് അറിയിച്ചു. മെയ് ആറിനും എട്ടിനും സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനം നടന്നിരുന്നു.