അനിൽ ആൻ്റണിയുടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച നിലയിൽ കണ്ടെത്തി

single-img
12 March 2024

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പത്തനംതിട്ട എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ ആൻ്റണിയുടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു. പൂഞ്ഞാർ തിടനാട് ചെമ്മലമറ്റം ടൗണിൽ സ്ഥാപിച്ചിരുന്ന പ്രചാരണ ബോർഡുകളാണ് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം. വിഷയത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തി. പൂഞ്ഞാർ മണ്ഡലത്തിലെ പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള ബോധപൂവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, ഇതിനെതിരെ പൊലീസ് ശക്തമായ നടപടിയെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.