എഎന്‍ ഷംസീറിനെ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു

single-img
12 September 2022

തിരുവനന്തപുരം: എഎന്‍ ഷംസീറിനെ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു. 96 വോട്ട് ഷംസീറിനും എതിര്‍ സ്ഥാനാര്‍ഥിയായ അന്‍വര്‍ സാദത്തിന് 40 വോട്ടും ലഭിച്ചു.

തലശ്ശേരി എംഎല്‍എയായ ഷംസീര്‍ കേരള നിയമസഭയുടെ 24ാമത് സ്പീക്കറാണ്. കേരളനിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കറാണ് ഷംസീര്‍.

സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഷംസീറിനെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അഭിനന്ദിച്ചു. പ്രായത്തെ കടന്നുനില്‍ക്കുന്ന പക്വതയും പരിജ്ഞാനവും ഉള്ള ആളാണ് ഷംസീര്‍. സഭയുടെ മികവാര്‍ന്ന പാരമ്ബര്യം തുടരാന്‍ ഷശംസീറിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഷംസീര്‍ ചരിത്രത്തിലേക്കാണ് കടന്നിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് വിശ്വസിക്കുന്നതായും വിഡി സതീശന്‍ പറഞ്ഞു