രാജ്യത്ത് ഇടത് തീവ്രവാദത്തിനെതിരായ പോരാട്ടം അവസാനഘട്ടത്തിലെത്തിയെന്നു അമിത് ഷാ

25 March 2023

രാജ്യത്ത് ഇടത് തീവ്രവാദത്തിനെതിരായ പോരാട്ടം അവസാനഘട്ടത്തിലെത്തിയെന്നും അത് വിജയത്തോടടുക്കുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
2010മായി താരതമ്യം ചെയ്യുമ്ബോള്‍ ഇടത് തീവ്രവാദവുമായി ബന്ധപ്പെട്ട് രാജ്യത്ത് അക്രമങ്ങള്‍ 76 ശതമാനം കുറഞ്ഞെന്നും, ഇത്തരം അക്രമങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം 78 ശതമാനം കുറഞ്ഞെന്നും അമിത് ഷാ പറഞ്ഞു. എണ്‍പത്തിനാലാമത് സിആര്‍പിഎഫ് ദിന പരേഡ് മാവോയിസ്റ്റ് സ്വാധീന മേഖലയായ ഛത്തീസ്ഗഡ് ബസ്തറില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ. കരണ്‍പൂര്‍ ക്യാംപില് നടന്ന ചടങ്ങില് മികച്ച സേവനം കാഴ്ചവച്ചവര്‍ക്കുള്ള മെഡലുകളും അമിത് ഷാ വിതരണം ചെയ്തു. അമിത് ഷായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വലിയ സുരക്ഷയാണ് മേഖലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.