യുപിയിൽ അംബേദ്കറുടെ പ്രതിമ അജ്ഞാതർ തകർത്തു; പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി പോലീസ്

single-img
2 January 2023

ഉത്തർപ്രദേശിലെ ഭുപ്ഖേഡി ഗ്രാമത്തിലെ ബാബാസാഹെബ് ഭീംറാവു അംബേദ്കറുടെ പ്രതിമ ചില അജ്ഞാതർ നശിപ്പിച്ചത് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായെന്ന് പോലീസ് പറഞ്ഞു. സംസ്ഥാനത്തെ രത്തൻപുരി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഗ്രാമത്തിൽഇന്നലെയായിരുന്നു സംഭവം.

തകർന്ന പ്രതിമയ്ക്ക് പകരം പുതിയത് സ്ഥാപിക്കുമെന്നും വീണ്ടും നശിപ്പിക്കാൻ ശ്രമിക്കുന്ന സാമൂഹിക വിരുദ്ധരെ നിരീക്ഷിക്കാൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്നും സർക്കിൾ ഓഫീസർ (ബുധാന) വിനയ് ഗൗതം വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. സംഭവത്തിൽ അജ്ഞാതർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അവരെ പിടികൂടാനുള്ള തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രോഷാകുലരായ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. പകരം പ്രതിമ സ്ഥാപിക്കുമെന്ന ഉറപ്പിൽ ഉദ്യോഗസ്ഥർ ഇവരെ സമാധാനിപ്പിച്ചു. മുൻകരുതൽ നടപടിയായി പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും കൂടുതൽ പോലീസ് സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.