അഭിനയത്തിൽ ഒഴികെ ബാക്കി എല്ലാ കാര്യങ്ങളിലും ഞാന്‍ ഭയങ്കര പരാജയമാണ്: ഷൈൻ ടോം ചാക്കോ

single-img
22 April 2023

അഭിനയത്തില്‍ ഒഴികെ ബാക്കി കാര്യങ്ങളിലെല്ലാം താന്‍ വലിയ പരാജയമാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. സിനിമ കാരണം തന്റെ മറ്റ് കാര്യങ്ങളൊന്നും നടക്കുന്നില്ലെന്നും വിവാഹ ബന്ധങ്ങളോ റിലേഷന്‍ഷിപ്പുകളോ പരിപാലിക്കാന്‍ തനിക്ക് അതുകൊണ്ടാണ് കഴിയാത്തതെന്നാണ് ഷൈന്‍ പറയുന്നു. ഓൺലൈനിൽ എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അഭിനയിക്കുമ്പോൾ ക്യാമറയുടെ മുന്നില്‍ വളരെ നാച്ചുറലായി നില്‍ക്കാന്‍ വേണ്ടിയാണ് അതിലൊക്കെ താന്‍ പരാജയപ്പെടുന്നതെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു. ഷൈനിന്റെ വാക്കുകൾ ഇങ്ങിനെ: ”സിനിമ കാരണം മറ്റ് കാര്യങ്ങളൊന്നും നടക്കുന്നില്ല. അതുകൊണ്ടാണ് വിവാഹ ബന്ധങ്ങള്‍ അല്ലെങ്കില്‍ റിലേഷന്‍ഷിപ്പ് എനിക്ക് മെയിന്റേന്‍ ചെയ്യാന്‍ പറ്റാത്തത്.

അഭിനയം ഒഴികെ ബാക്കി എല്ലാ കാര്യങ്ങളിലും ഞാന്‍ ഭയങ്കര പരാജയമാണ്. അച്ഛനോടുള്ള റിലേഷന്‍, അമ്മയോടൊളുള്ള റിലേഷന്‍, അനിയനോടുള്ള റിലേഷന്‍, അനിയത്തിയോടുള്ള റിലേഷന്‍, എന്തിന് എല്ലാവരോടുമുള്ള റിലേഷനിലും ഞാന്‍ പരാജയമാണ്. ഇതിലെല്ലാം ഞാന്‍ പരാജയപ്പെടുന്നത് ക്യാമറയുടെ മുന്നില്‍ എനിക്ക് വളരെ നാച്ചുറലായി നില്‍ക്കേണ്ടതു കൊണ്ടാണ്.

അവരൊക്കെ എത്രകാലം കൂടെയുണ്ടാകും? നമ്മുടെ ജീവനുണ്ടാകുന്ന കാലം വരെ ഉണ്ടാകുമോ? അല്ലെങ്കില്‍ അവര്‍ക്ക് ജീവനുള്ള കാലം വരെ നമ്മളുണ്ടാകുമോ. നാം കൂടെ കൊണ്ട് പോകേണ്ടത് നമ്മുടെ ആത്മാവിനെയാണ്. അതിനാൽ നമ്മുടെ ആത്മാവിനെ സംതൃപ്തിപ്പെടുത്തണം നമ്മള്‍. അല്ലാതെ ആളുകളെ സംതൃപ്തിപ്പെടുത്തുകയല്ല വേണ്ടത്. അവരെ നമ്മള്‍ ഓവറായി ഉള്ളിലേക്ക് എടുത്ത് അവരുടെ പരിപാടിയും നടക്കില്ല, നമ്മളുടെ പരിപാടിയും നടക്കില്ല അതല്ലെ പ്രണയം. പ്രണയത്തില്‍ ശരിക്ക് സ്നേഹമുണ്ടോ,” ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നു.