ഏറ്റവും കൂടുതൽ ബ്രാൻഡ് വാല്യൂ ഉള്ള നടൻ അല്ലു അർജുൻ; ആസ്തി 350 കോടി

single-img
29 March 2023

2003 ൽ പുറത്തിറങ്ങിയ ഗംഗോത്രി എന്ന സിനിമയാണ് അല്ലു അർജുൻ നായകനായ ആദ്യ ചിത്രം. ഒരു ബാലതാരമായാണ് അല്ലു അർജുൻ സിനിമയിലേക്ക് ചുവടുവെക്കുന്നത്. നിലവിൽ ഒരു സിനിമയ്ക്ക് പത്ത് കോടിയാണ് താരത്തിന്റെ പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ.

പാൻ ഇന്ത്യൻ തലത്തിൽ പുഷ്പയുടെ വമ്പൻ വിജയത്തിനു പിന്നാലെയാണ് അല്ലുവിന്റെ പ്രതിഫലവും കുത്തനെ ഉയർന്നത്. ഏകദേശം 350 കോടി രൂപയാണ് താരത്തിന്റെ ആസ്തിയെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബ്രാൻഡ് വാല്യൂ ഉള്ള നടനും കൂടിയാണ് അല്ലു അർജുൻ.

അഭിനയത്തിന് പുറമെ ഹൈദരാബാദിൽ നിരവധി ബിസിനസ്സുകളും താരത്തിന് ഉണ്ട്. പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ നിന്നും ബിസിനസ്സിൽ നിന്നും മാത്രം പ്രതിവർഷം 24 കോടി രൂപ താരത്തിന് ലഭിക്കുന്നുണ്ടെന്നാണ് മാൻസ് വേൾഡ് ഇന്ത്യ വെബ്സൈറ്റിൽ പറയുന്നത്.

ഇതിനെല്ലാം പുറമെ ആഢംബര കാറുകളുടെ വൻ ശേഖരവും താരത്തിന് സ്വന്തമായുണ്ട്. 20.50 കോടിയുടെ റേഞ്ച് റോവർ, 1.20 കോടി വിലയുള്ള ജാഗ്വാർ XJL, 80 ലക്ഷം രൂപയുടെ ബിഎംഡബ്ല്യൂ, 86 ലക്ഷം രൂപ വിലയുള്ള ഔഡ‍ി എ7 എന്നിവയാണ് അല്ലു അർജുന് സ്വന്തമായുള്ള കാറുകൾ. ഇന്ത്യൻ സിനിമയിൽ സ്വന്തമായി പ്രൈവറ്റ് ജെറ്റുള്ള ചുരുക്കം താരങ്ങളിൽ ഒരാൾ കൂടിയാണ് അല്ലു അർജുൻ. 50 കോടിയാണ് പ്രൈവറ്റ് ജെറ്റിന്റെ വില.