ടെൻഡർ നടപടികൾ സുതാര്യം; എ ഐ ക്യാമറ വിവാദത്തില്‍ ഉയരുന്ന ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധം: മന്ത്രി പി രാജീവ്

single-img
19 May 2023

എഐ എ ഐ ക്യാമറ വിവാദത്തില്‍ ഉയരുന്ന ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് വ്യവസായ അവകുപ്പ് മന്ത്രി പി രാജീവ്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത് സുതാര്യമായാണെന്നും വ്യവസായ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി സമർപ്പിച്ച റിപ്പോര്‍ട്ടിൽ പറഞ്ഞിട്ടുണ്ട്. കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും മന്ത്രി ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ക്യാമറയുടെ ഡേറ്റാ സുരക്ഷ, ഡാറ്റ ഇന്റഗ്രിറ്റി, ഫെസിലിറ്റി മാനേജ്‌മെന്റ് ഉപകരണങ്ങളുടെ കോണ്‍ഫിഗറേഷന്‍ എന്നിവയിലൊഴികെ മറ്റെല്ലാ കാര്യത്തിലും ഉപകരാര്‍ അനുവദനീയമാണെന്നും കെല്‍ട്രോണിന് കരാര്‍ നല്‍കിയത് ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണെന്നും മന്ത്രി വ്യക്തമാക്കി. ഭാവിയില്‍ സമാനമായ കരാര്‍ നല്‍കുന്ന ഘട്ടത്തില്‍ മേല്‍നോട്ടത്തിന് സമിതിയെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇതോടൊപ്പം തന്നെ, കെല്‍ട്രോണ്‍ മികച്ച നിലവാരം പുലര്‍ത്തുന്ന സ്ഥാപനമാണെന്നും കെല്‍ട്രോണിനെ സംരക്ഷിക്കുന്ന നടപടികള്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. സേഫ് കേരളയ്ക്കുളള ടെണ്ടര്‍ നടപടികള്‍ സി ഡബ്ലിയുസി മാനദണ്ഡപ്രകാരമാണ് നടത്തിയതെന്നും മന്ത്രി വിശദീകരിച്ചു.