എന്റെ വിധികള്‍ എല്ലാം മൂല്യങ്ങള്‍ മുന്‍ നിര്‍ത്തി; മുഖ്യമന്ത്രിക്ക് മറുപടിയായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

single-img
25 December 2023

ഹൈക്കോടതി അവര്‍ക്ക് തോന്നിയത് പറയും എന്ന മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ രംഗത്തെത്തി . ‘ രാജാവാണ്, ഞാന്‍ വിചാരിക്കുന്നതാണ് നടക്കുന്നതൊന്നൊക്കെ നമ്മളില്‍ പലരും തെറ്റിദ്ധരിക്കുന്നു. എന്നാല്‍ തന്റെ വിധികള്‍ എല്ലാം മൂല്യങ്ങള്‍ മുന്‍ നിര്‍ത്തിയാണെന്നും ജ: ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.’പ്രായമായവരുടെ കാര്യം വരുമ്പോള്‍ സ്വന്തം അച്ഛനോ അമ്മയ്ക്കോ ഉണ്ടാകുന്ന ബുദ്ധിമുട്ടായി കണ്ടുവേണം അതിനെ സമീപിക്കാന്‍. എന്റെ അമ്മയ്ക്ക് കൊടുക്കുന്ന ബഹുമാനം മറ്റൊരമ്മയ്ക്ക് കൊടുക്കുമ്പോഴാണ് ഞാന്‍ മനുഷ്യനാകുന്നത്”- ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

എറണാകുളം ജില്ലയിലെ കലൂരിലെ ശ്രീരാമകൃഷ്ണാശ്രമത്തിന്റെ വാര്‍ഷികത്തിലാണ് മുഖ്യമന്ത്രിക്ക് മറുപടിയുമായി രംഗത്തെത്തിയത്. വിധവാ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഇടുക്കി അടിമാലി സ്വദേശിനി മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ കടുത്ത വിമര്‍ശനമാണ് സര്‍്ക്കാരിനെതിരെ ഹൈക്കോടതി അഴിച്ചുവിട്ടത്. 78 വയസ്സുപിന്നിട്ട മറിയക്കുട്ടി ഹൈക്കോടതിക്ക് മുന്നില്‍ വി ഐ പിയാണ് കോടതിക്ക് ഇവര്‍ക്കൊപ്പം നിന്നേപറ്റൂ. ഇവരെപ്പോലെ ആയിരങ്ങളാണുള്ളത്.

ഒരു വിധത്തിലുമുള്ള വരുമാനമാര്‍ഗങ്ങളുമില്ലാത്ത മറിയക്കുട്ടിക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കണം. ഇതിനു കഴിയില്ലെങ്കില്‍ മൂന്നുമാസത്തെ അവരുടെ ചെലവ് ഏറ്റെടുക്കണം. വിധവാപെന്‍ഷനടക്കം നല്‍കാന്‍ പണമില്ലെന്ന് പറയുന്ന സര്‍ക്കാരിന് ആഘോഷങ്ങള്‍ക്കായി കോടികള്‍ മുടുക്കാന്‍ ബുദ്ധിമുട്ടില്ലല്ലോയെന്നും ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചിരുന്നു. ഹൈക്കോടതി പറയുന്നത് സര്‍ക്കാരിന് എതിരെയാണെന്ന് വ്യാഖ്യാനിക്കേണ്ട, അവര്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ അവര്‍ പറയുന്നു. അതില്‍ നടപ്പാക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.