ഡീപ് ഫേക്ക് വീഡിയോയുടെ പുതിയ ഇര ആലിയ ഭട്ട്
രാജ്യത്തെ സിനിമ താരങ്ങളുടെ ഡീപ് ഫേക്ക് വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് സമീപകാലത്ത് വലിയ വാർത്തകളായിരുന്നു. ശരിക്കുള്ള വീഡിയോയിൽ നിന്നും എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വശ്യമായ മാറ്റങ്ങൾ വരുത്തിയാണ് ഡീപ് ഫേക്ക് വീഡിയോകൾ നിർമ്മിക്കുന്നത്. സമീപകാലത്ത് ബോളിവുഡ് താരങ്ങളായ രശ്മിക മന്ദാന, കാജോൾ, കത്രീന കൈഫ് തുടങ്ങീ നിരവധിപേരാണ് ഡീപ് ഫേക്കിന് ഇരയായത്.
ഈ കൂട്ടത്തിൽ ഇപ്പോഴിതാ ബോളിവുഡ് താരം ആലിയ ഭട്ടും ഡീപ് ഫേക്ക് വീഡിയോക്ക് ഇരയായിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ ഒരു യുവതിയുടെ വീഡിയോ എഡിറ്റ് ചെയ്ത് ആലിയയുടേതാണെന്ന വ്യാജേന സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ് .
അതേസമയം ഒരു ലക്ഷം വരെ പിഴയും മൂന്ന് വര്ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ് ഡീപ് ഫേക്ക് വീഡിയോകൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ കുറ്റവാളിക്ക് മേൽ ചുമത്തുന്നത്.