ഫർഹാന; സംവിധായകൻ സെൽവരാഘവനൊപ്പം ഐശ്വര്യ രാജേഷ് ആദ്യമായി ഒന്നിക്കുന്നു
നായികമാരെ വെറും കെട്ടുകാഴ്ചകളായി ചിത്രീകരിക്കുന്ന കഥകളേക്കാൾ സ്ത്രീ കേന്ദ്രീകൃത തിരക്കഥകൾ ഇഷ്ടപ്പെടുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് ഐശ്വര്യ രാജേഷ്. ഇവർ തന്റെ വരാനിരിക്കുന്ന ‘ഫർഹാന’ എന്ന ചിത്രത്തിനായി സംവിധായകൻ നെൽസൺ വെങ്കിടേശനുമായി (‘ഒരു നാൾ കൂത്ത്’, ‘മോൺസ്റ്റർ’ ഫെയിം) അവർ ഇപ്പോൾ ചേർന്നിട്ടുള്ളത്.
പിന്നാലെ ‘ഫർഹാന’ എന്ന ചിത്രത്തിലൂടെ ഐശ്വര്യ രാജേഷ് ആദ്യമായി സംവിധായകനും നടനുമായ സെൽവരാഘവനൊപ്പം സ്‌ക്രീൻ പങ്കിടുന്നു എന്നതാണ്തമിഴിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്ത . എസ് ആർ പ്രഭുവിന്റെ ഡ്രീം വാരിയർ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ഈ സിനിമയിൽ ജിതൻ രമേഷ്, ഐശ്വര്യ ദത്ത എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു . ജസ്റ്റിൻ പ്രഭാകരൻ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗോകുൽ ബിനോയ്, എഡിറ്റിംഗ് വിജെ സാബു ജോസഫ്.