യുഎഇയിൽ വ്യോമാക്രമണ ഭീഷണി ; അമേരിക്കൻ പൗരന്മാർക്ക് എംബസി അടിയന്തര സുരക്ഷാ മുന്നറിയിപ്പ് നൽകി

single-img
5 May 2026

യുഎഇയിൽ വ്യോമാക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ അമേരിക്കൻ പൗരന്മാർക്ക് അമേരിക്കൻ എംബസി അടിയന്തര സുരക്ഷാ മുന്നറിയിപ്പ് നൽകി. മേഖലയിൽ ഇറാൻ-അമേരിക്ക സംഘർഷം ശക്തമാകുന്നതിനിടെയാണ് മിസൈൽ, ഡ്രോൺ ആക്രമണ സാധ്യത മുൻനിർത്തി എംബസി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.

അടിയന്തര സാഹചര്യമുണ്ടായാൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറെടുക്കണമെന്നും ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നിവ ശേഖരിച്ചുവെക്കണമെന്നും എംബസി നിർദ്ദേശിച്ചു.

തിങ്കളാഴ്ച യുഎഇ ആഭ്യന്തര മന്ത്രാലയം മൊബൈൽ ഫോണുകൾ വഴി പൊതുജനങ്ങൾക്ക് നൽകിയ ജാഗ്രതാ സന്ദേശത്തിന് പിന്നാലെയാണ് അമേരിക്കൻ മിഷൻ്റെ ഔദ്യോഗിക പ്രതികരണം വരുന്നത്. നിലവിൽ യാത്രാ മുന്നറിയിപ്പ് ‘ലെവൽ 3’ ആയി തുടരുകയാണെങ്കിലും, അത്യാവശ്യക്കാരല്ലാത്ത ജീവനക്കാരെ യുഎഇയിൽ നിന്ന് മാറ്റിയതായും വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായും എംബസി അറിയിച്ചു.