എ ഐ ക്യാമറകള്‍ നിയമലംഘനം കണ്ടെത്തിയാലും ഒരുമാസം പിഴയില്ല

single-img
20 April 2023

കേരളത്തിലെ റോഡുകളിൽ പുതുതായി സ്ഥാപിച്ചിട്ടുള്ള എ ഐ ക്യാമറകൾ നിയമലംഘനം കണ്ടെത്തിയാലും മെയ് മാസം 19 വരെ പിഴ ഈടാക്കില്ല. മെയ് 20 മുതലാകും നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കിത്തുടങ്ങുകയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

അടുത്ത മാസം 19 വരെ ബോധവത്ക്കരണ മാസമായിരിക്കുമെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം തന്നെ വാഹനങ്ങളുടെ വേഗപരിധി പുതുക്കി നിശ്ചയിച്ച് ഉടന്‍ ഉത്തരവിറക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. മെയ് മാസം മുതല്‍ ആര്‍സി ബുക്കും ഡിജിറ്റലായി മാറും.

ആവര്‍ത്തിക്കുന്ന ഓരോ നിയമലംഘനങ്ങള്‍ക്കും പ്രത്യേക പിഴ ഈടാക്കുന്ന കര്‍ശന നിരീക്ഷണത്തിലേക്ക് കൂടിയാണ് കടക്കുന്നത്. സംസ്ഥാനത്താകെ മോട്ടോര്‍ വാഹന വകുപ്പിന്റെ 726 എ ഐ ക്യാമറകളാണ് നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നത്. കനത്ത പിഴയാണ് നിയമലംഘനങ്ങള്‍ക്ക് ഈടാക്കുക.