ഒരു മില്യൺ സുഹൃത്തുക്കളുടെ ഉടമയാണ് ഞാൻ ഇന്ന്; തന്റെ യൂട്യൂബ് ചാനലിന് 10 ലക്ഷം സബ്സ്ക്രൈബേഴ്‌സായ സന്തോഷവുമായി അഹാന

single-img
3 August 2023

സോഷ്യൽ മീഡിയയിൽ തന്റെ യൂട്യൂബ് ചാനലിന് 10 ലക്ഷം സബ്സ്ക്രൈബേഴ്സ് ആയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി അഹാന കൃഷ്ണ . ഇതുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളും അഹാന ഷെയർ ചെയ്തിട്ടുണ്ട്.

ആദ്യകാലത്തൊക്കെ യൂട്യൂബിനായി കണ്ടന്റുകൾ ക്രിയേറ്റ് ചെയ്യുന്നത് അത്ര സീരിയസ് ആയി കണ്ടിരുന്നില്ലെന്നാണ് അഹാന പറയുന്നത്. ഒരു 25 വർഷം കഴിഞ്ഞാൽ എനിക്ക് ഈ വീഡിയോസ് കാണുമ്പോൾ കിട്ടുന്ന സംതൃപ്തിയെ കുറിച്ചാണ് ഏതൊരു വീഡിയോ ചെയ്യുമ്പോഴും ഞാൻ ചിന്തിക്കുന്നത്.

അത്തരത്തിൽ ചെയ്ത വീഡിയോകളാണ് ചാനലിൽ ഉള്ളതും. അങ്ങനെ ചെയ്തിട്ടും ഇത്രയും വളർച്ച കിട്ടിയതിൽ സന്തോഷവതി ആണെന്നും അഹാന പറയുന്നു. തന്നെ സപ്പോർട്ട് ചെയ്ത എല്ലാവരോടും നന്ദി ഉണ്ടെന്നും ആ വാക്ക് ചിലപ്പോൾ കുറഞ്ഞു പോകുമെന്നും താരം പറഞ്ഞു.

അഹാനയുടെ കുറിപ്പ് ഇങ്ങിനെ: “യൂട്യൂബ് കാരണം ആളുകൾ എന്നെ ആളുകൾ തിരിച്ചറിയുന്നു എന്നതിൽ സന്തോഷം തോന്നി. സിനിമയിൽ കണ്ടിട്ട് ആളുകൾക്ക് അറിയാം, പക്ഷെ യൂട്യൂബ് കണ്ടിട്ട് എന്നെ സ്നേഹിക്കുന്ന അംഗീകരിക്കുന്ന, സ്വന്തം വീട്ടിലെ കുട്ടിയായി കാണുന്ന ഒരു വലിയ സമൂഹം ഉണ്ടെന്ന് എനിക്ക് ഇപ്പോൾ മനസിലായി. ഞാൻ നിങ്ങളോട് ശരിക്കും നന്ദി ഉള്ളവളാണ്. നിങ്ങളാണ് എന്റെ ശക്തി.

നമ്മൾ പറയുന്നത് കേൾക്കാനും ചെയ്യുന്നത് കാണാനും ആസ്വദിക്കാനും ആളുകൾ ഉണ്ടെന്ന് പറയുന്നത് വലിയ ഭാഗ്യമാണ്. സബ്സ്ക്രൈബേർസ് എന്ന് പറഞ്ഞുകൊണ്ട് ഞാൻ അവരെ ചെറുതാക്കില്ല. ഒരു മില്യൺ സുഹൃത്തുക്കളുടെ ഉടമയാണ് ഞാൻ ഇന്ന്”.