30 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കശ്മീരില്‍ തിയേറ്ററുകള്‍ തുറന്നു

single-img
20 September 2022

ശ്രീനഗര്‍: ഒടുവില്‍ 30 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കശ്മീരില്‍ തിയേറ്ററുകള്‍ തുറന്നു. പുല്‍വാമയിലും ഷോപ്പിയാനിലുമുള്ള രണ്ടുതിയേറ്ററുകള്‍ കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തു.

ജമ്മുകശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് തിയേറ്ററുകള്‍ തുറന്നുകൊടുത്തത്.

‘ ജമ്മു കശ്മീരിന് ഇതൊരു ചരിത്ര പ്രാധാന്യമുള്ള ദിവസമാണ്. പുല്‍വാമയിലും ഷോപ്പിയാനിലും മള്‍ട്ടി പര്‍പ്പസ് സിനിമ ഹാളുകള്‍ തുറന്നു. സിനിമ പ്രദര്‍ശനം, നൈപുണ്യ വികസന പരിപാടികള്‍, യുവജനങ്ങളുടെ വിനോദ – വിജ്ഞാന പരിപാടികള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു’, ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസ് ട്വിറ്ററില്‍ കുറിച്ചു.