ഇടവേളയ്ക്ക് ശേഷം നസ്രിയ വീണ്ടും നായികയായി മലയാളത്തിലേക്ക്; നായകൻ ബേസില്‍ ജോസഫ്

single-img
29 May 2024

ദീർഘമായ ഒരിടവേളയ്ക്ക് ശേഷം നസ്രിയ വീണ്ടും നായികയായി മലയാള സിനിമയിൽ . ബേസില്‍ ജോസഫ് നായകനായി എത്തുന്ന സൂക്ഷ്മദര്‍ശിനി എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തിരിച്ചുവരവ്. എംസി ജിതിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിദ്ധാര്‍ത്ഥ് ഭരതനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് ബേസില്‍ പുറത്തുവിട്ടിട്ടുണ്ട്. ട്രാൻസ്, മണിയറയിലെ അശോകൻ, നാനിക്കൊപ്പം ചെയ്ത തെലുങ്ക് ചിത്രം അണ്ടേ സുന്ദരാനികി എന്നീ സിനിമകൾക്കു ശേഷം നസ്രിയ അഭിനയിക്കുന്ന ചിത്രമാണ് സൂക്ഷ്മദര്‍ശിനി. നിലവിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്.