ജനങ്ങളെ കബളിപ്പിക്കുന്ന പരസ്യങ്ങൾ ; അഭിനയിക്കുന്ന സിനിമാ, ക്രിക്കറ്റ്‌ താരങ്ങൾക്കും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാനാവില്ല: സുപ്രീംകോടതി

single-img
7 May 2024

ജനങ്ങളെ കബളിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങളിൽ അഭിനയിക്കുന്ന സിനിമാ, ക്രിക്കറ്റ്‌ താരങ്ങൾക്കും സോഷ്യൽമീഡിയാ ഇൻഫ്ലുവെൻസർമാർക്കും സ്വന്തം ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന്‌ സുപ്രീംകോടതി.

നിയമവിധേയമല്ലാത്ത തെറ്റിദ്ധാരണജനകമായ പരസ്യങ്ങളിൽ അഭിനയിക്കുന്ന താരങ്ങളും ഇൻഫ്ലുവെൻസർമാരും അത്തരം പരസ്യങ്ങൾ നിർമ്മതാക്കളെ പോലെ ഉത്തരവാദികളാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. പതഞ്ജലി പരസ്യ വിവാദവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക നിരീക്ഷണം.

പതഞ്ജലി പുറത്തിറക്കുന്ന നിരോധിത ഉൽപനങ്ങളുടെ പരസ്യം ഇപ്പോഴും ഓൺലൈനിൽ തുടരുന്നതിലും സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഈ പരസ്യങ്ങള്‍ ഉടനടി നീക്കാനും നിര്‍ദേശം നല്‍കി. കോടതി പരാമർശത്തെ കുറിച്ച് നടത്തിയ പ്രതികരണത്തിലും വിശദീകരണം തേടി. ഐഎംഎ അധ്യക്ഷനോട് ആണ് സുപ്രീം കോടതി വിശദീകരണം തേടിയത് .