ഇന്ത്യൻ രാഷ്ട്രീയത്തിൽ അദാനി ഒന്നാം സ്ഥാനത്തും മോദി രണ്ടാമതും അമിത് ഷാ മൂന്നാമനുമായി: രാഹുൽ ഗാന്ധി

single-img
31 October 2023

തങ്ങളുടെ ഓഫീസിലുള്ളവർക്കും കെസി വേണുഗോപാലിനും പ്രതിപക്ഷ നേതാക്കൾക്കും ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സന്ദേശം ലഭിച്ചതായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുല്‍ഗാന്ധി . ഐഫോണുകളിലാണ് സന്ദേശം കിട്ടിയതെന്നും അദാനിക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇപ്പോൾ അദാനിയാണ് രാജ്യം ഭരിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ അദാനി ഒന്നാം സ്ഥാനത്തും മോദി രണ്ടാമതും, അമിത് ഷാ മൂന്നാമനുമായിയെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. ഇതോടൊപ്പം തന്നെ, ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് ഭയപ്പെട്ട് പിന്നോട്ടില്ലെന്നും എത്ര വേണമെങ്കിലും ചോർത്തിക്കോളൂ ഭയമില്ലെന്നും രാഹുല്‍ പറഞ്ഞു.വിമാനത്താവളങ്ങളും, വ്യവസായങ്ങളുമെല്ലാം അദാനിക്ക് തീറെഴുതി. മോദിയുടെ ആത്മാവ് അദാനിക്കൊപ്പമാണ്.അദാനിയുടെ ജീവനക്കാരനാണ് മോദി.

ഇന്ത്യ എന്ന ആശയത്തിനായുള്ള പോരാട്ടമാണ് നടത്തുന്നത്.അതിൽ ഒരു പടി മാത്രമാണ് തെരഞ്ഞെടുപ്പ് . പെഗാസസ് അന്വേഷണം എവിടെയും എത്താതെ പോയി. ഭയപ്പെടുത്താനുള്ള നീക്കം മാത്രമാണിത്. ക്രിമിനലുകള്‍ മാത്രമേ ഈ പണി ചെയ്യുകയുള്ളു. അന്വേഷണ ഏജന്‍സികളെ നിയന്ത്രിക്കുന്നതും അദാനി എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജാതി സെന്‍സസ് രാജ്യത്തിന് അനിവാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.