നടി തപ്‌സി പന്നു വിവാഹിതയായി; വരൻ ബാഡ്മിൻ്റൺ താരം മിത്തിയാസ് ബോ

single-img
25 March 2024

പ്രശസ്ത ബോളിവുഡ് നടി തപ്‌സി പന്നു വിവാഹിതയായി . ബാഡ്മിൻ്റൺ താരം മിത്തിയാസ് ബോയാണ് വരൻ . 23ന് രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചായിരുന്നു വിവാഹചടങ്ങുകൾ. രണ്ടുപേരും കഴിഞ്ഞ പത്ത് വർഷമായി പ്രണയത്തിലായിരുന്നു.

ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അനുരാഗ് കശ്യപും കനിക ധില്ലനും ഉൾപ്പെടെ വളരെ ചുരുക്കം താരങ്ങൾക്ക് മാത്രമായിരുന്നു ക്ഷണം.