ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു; ഡ്രൈവർ യദുവിനെതിരെ നടി റോഷ്‌ന

single-img
4 May 2024

തിരുവനന്തപുരം മേയറുമായുള്ള വിവാദത്തിനുപിന്നാലെ കെ എസ് ആർ ടി സി ഡ്രൈവർ യദുവിനെതിരെ നടി റോഷ്‌ന ഉയർത്തിയ ആരോപണങ്ങൾ ശരിവെച്ച്കൊണ്ടുള്ള ഡിപ്പോയിലെ ഷെഡ്യുള്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇപ്പോൾ ഇതാ ഈ കാര്യത്തിൽ വീണ്ടും ഫേസ്ബുക് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് റോഷ്‌ന.

ബസിന്റെ ഷെഡ്യുള്‍ വിവരങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ടാണ് റോഷ്‌നയുടെ പോസ്റ്റ്. ഈ ഒരു തെളിവു മാത്രം മതി ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും തന്റെ ഭാഗം തെളിയിക്കാതെ നിവർത്തിയില്ലല്ലോ എന്നുമാണ് റോഷ്‌ന എഴുതിയത് .

റോഷ്‌നയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങിനെ :

ഈ ഒരു തെളിവു മാത്രം മതി ,ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു . എന്റെ. ഭാഗം എനിക്ക് തെളിയിക്കാതെ നിവർത്തിയില്ലല്ലോ …. എനിക്കു. ഉണ്ടായ ഒരു വിഷയം facebookil post ഇട്ടതിന്റെ പേരിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും അവസാനം. തെളിഞ്ഞു … ഇദ്ദേഹമാണ് വണ്ടി ഓടിച്ചതെന്നും.

ഇനിയും ന്യായീകരിക്കാൻ വരുന്നവരോട് എനിക്കൊന്നും പറയാനില്ല … രാഷ്ട്രീയപരമായി കാണാതെ ഇതു ഒരു സാധാരണ റോഡിൽ നടന്ന വിഷയമായി ആലോചിക്കു…. ഒരു ആളെ ഒരു കാര്യവുമില്ലാതെ അസഭ്യം പറഞ്ഞു വണ്ടിയിൽ കയറി പോകുന്നതിനോട് നിങ്ങൾക്ക് നല്ല അഭിപ്രായം ആണെങ്കിൽ … പിന്നെ പറഞ്ഞിട്ടു യാതൊരു കാര്യവുമില്ല