നടൻ വിജയുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാകാൻ ഒരുങ്ങുന്നു

single-img
28 August 2023

തമിഴ് സൂപ്പർ താരം വിജയുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാകുന്നു. ലൈക പ്രൊഡക്ഷൻസുമായി ജേസൺ തന്റെ ആദ്യ സംവിധാന സംരംഭത്തിൽ ഒപ്പുവച്ചു. ഈ മാസം 28 ന്, കരാർ ഒപ്പിടുന്നതിന്റെ ചിത്രങ്ങൾ പ്രൊഡക്ഷൻ ഹൗസ് പങ്കുവെക്കുകയും പ്രഖ്യാപനം നടത്തുകയും ചെയ്തു.

സിനിമയുടെ കാസ്റ്റിംഗ് നടപടികൾ പുരോഗമിക്കുകയാണെന്നും സഞ്ജയ് പ്രസ്താവനയിൽ വെളിപ്പെടുത്തി. ഇതോടെ വിജയ്‌ക്കും സഞ്ജയ്‌ക്കും ആശംസകളുമായി വിജയ്‌യുടെ ആരാധകർ സോഷ്യൽ മീഡിയയിൽ എത്തി. അതേസമയം, ജെയ്‌സൺ സഞ്ജയ് സംവിധായകനാകാനുള്ള തന്റെ ആഗ്രഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

മുത്തച്ഛനും ചലച്ചിത്രകാരനുമായ എസ്എ ചന്ദ്രശേഖറും പല അഭിമുഖങ്ങളിലും ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ജെയ്‌സൺ സഞ്ജയ് ടൊറന്റോ ഫിലിം സ്‌കൂളിൽ (2018-2020) ഫിലിം പ്രൊഡക്ഷനിൽ ഡിപ്ലോമയും തുടർന്ന് 2020-2022 കാലയളവിൽ ലണ്ടനിൽ തിരക്കഥാരചനയിൽ ബിഎ (ഓണേഴ്‌സ്) ബിരുദവും നേടിയിട്ടുണ്ട്.