ദേഹാസ്വാസ്ഥ്യം; നടൻ ശരത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

single-img
11 December 2022

പ്രശസ്ത ദക്ഷിണേന്ത്യൻ നടൻ ശരത് കുമാർ ആശുപത്രിയിൽ. ദേഹാസ്വാസ്ത്യത്തെ തുടർന്ന് ചെന്നൈ അപ്പോളൊ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്.ഡയേറിയ ബാധിച്ച് ചികിത്സയിൽ ആയിരുന്ന നടന്റെ ശരീരത്തിൽ ജലാംശം നഷ്ടപ്പെട്ടതിനേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ട് ദിവസമായി ഡയേറിയ ബാധിച്ചിരുന്ന നടന്റെ ആരോഗ്യ സ്ഥിതി പെട്ടെന്ന് വഷളാകുകയായിരുന്നു. നടന്റെ സ്ഥിതിയിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ലെങ്കിലും ആരോഗ്യം മെച്ചപ്പെട്ടതായാണ് റിപ്പോർട്ട്.

ശരത് കുമാറിന്റെഭാര്യയും നടിയുമായ രാധിക, മകളും നടിയുമായ വരലക്ഷ്മി ശരത് കുമാർ എന്നിവർ ആശുപത്രിയിൽ ഉണ്ട്. തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടൻ കരിയറിൽ 130ഓളം സിനിമകൾ പൂർത്തിയാക്കി കഴിഞ്ഞു.