തു​ട​ര്‍​ച്ച​യാ​യി നി​യ​മ​വി​രു​ദ്ധ പ​ര​സ്യം പ​ത​ഞ്ജ​ലിക്കെ​തി​രെ ന​ട​പ​ടി​ക്ക് നി​ര്‍​ദേ​ശം

single-img
26 September 2022

തൃ​ശൂ​ര്‍: തു​ട​ര്‍​ച്ച​യാ​യി നി​യ​മ​വി​രു​ദ്ധ പ​ര​സ്യം പ്ര​സി​ദ്ധീ​ക​രി​ച്ചെ​ന്ന മ​ല​യാ​ളി ഡോ​ക്ട​റു​ടെ പ​രാ​തി​യി​ല്‍ പ​ത​ഞ്ജ​ലി നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​ക്ക് നി​ര്‍​ദേ​ശം.

ജ​നാ​രോ​ഗ്യ വി​ദ​ഗ്ധ​ന്‍ ഡോ. ​കെ.​വി. ബാ​ബു ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ഉ​ത്ത​രാ​ഖ​ണ്ഡ് ആ​യു​ഷ് യൂ​നാ​നി സ്റ്റേ​റ്റ് ലൈ​സ​ന്‍​സി​ങ് അ​തോ​റി​റ്റി (എ​സ്.​സി.​എ​ല്‍.​എ), കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ സ​മി​തി എ​ന്നി​വ​രാ​ണ് പ​ത​ഞ്ജ​ലി ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ നി​ര്‍​മാ​താ​ക്ക​ളാ​യ ദി​വ്യ ഫാ​ര്‍​മ​സി​ക്കെ​തി​രെ ന​ട​പ​ടി​ക്ക് നി​ര്‍​ദേ​ശി​ച്ച​ത്.

ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പ്​ അ​വ​ഗ​ണി​ച്ച്‌ വീ​ണ്ടും പ്ര​സി​ദ്ധീ​ക​രി​ച്ച​തോ​ടെ​യാ​ണ് ഇ​പ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍​ക്ക് ക​​ള​മൊ​രു​ങ്ങു​ന്ന​ത്.

ഫെ​ബ്രു​വ​രി 21നാ​യി​രു​ന്നു രോ​ഗ​സം​ഹാ​രി​യാ​യ മ​രു​ന്നു​ക​ളു​ടെ പ​ര​സ്യം ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ജ​ന​ങ്ങ​ള്‍​ക്ക് തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കി​യേ​ക്കാ​വു​ന്ന ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ള്‍ ഡ്ര​ഗ്സ് ആ​ന്‍​ഡ് മാ​ജി​ക്ക​ല്‍ റ​മി​ഡീ​സ് (ഒ​ബ്ജ​ക്ഷ​ണ​ബ്ള്‍) ആ​ക്‌ട് 1954- സെ​ക്ഷ​ന്‍ മൂ​ന്ന് (ഡി) , ​ഡ്ര​ഗ്സ് ആ​ന്‍​ഡ് കോ​സ്മ​റ്റി​ക് ആ​ക്‌ട് 1940, റൂ​ള്‍​സ് 1945 സെ​ക്ഷ​ന്‍ 106 (1) പ്ര​കാ​രം ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഡോ. ​ബാ​ബു, ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള്‍ ജ​ന​റ​ല്‍ ജ​ന​റ​ല്‍ ഓ​ഫ് ഇ​ന്ത്യ​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

പ​രാ​തി ല​ഭി​ച്ച ആ​യു​ഷ് മ​ന്ത്രാ​ല​യം നി​ര്‍​മാ​ണ യൂ​നി​റ്റ് സ്ഥി​തി​ചെ​യ്യു​ന്ന ഉ​ത്ത​രാ​ഖ​ണ്ഡി​ലെ സ്റ്റേ​റ്റ് ഡ്ര​ഗ് ലൈ​സ​ന്‍​സി​ങ് അ​തോ​റി​റ്റി​യോ​ട് ന​ട​പ​ടി​ക്ക് നി​ര്‍​ദേ​ശി​ച്ചു. തു​ട​ര്‍​ന്ന് പ​ര​സ്യം പി​ന്‍​വ​ലി​ച്ച​താ​യി ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​പ്പ് അ​ധി​കൃ​ത​രി​ല്‍​നി​ന്ന് ല​ഭി​ച്ചി​രു​ന്നു.

പ​ത​ഞ്ജ​ലി ജൂ​ലൈ 10ന് ​വീ​ണ്ടും ലൈ​പി​ഡോം ഉ​ള്‍​പ്പെ​ടെ അ​ഞ്ച് ഔ​ഷ​ധ​ങ്ങ​ളു​ടെ പ​ര​സ്യം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഇ​തി​നെ​തി​രെ വീ​ണ്ടും ഡോ. ​ബാ​ബു ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ത്ത​രാ​ഖ​ണ്ഡ് സ്റ്റേ​റ്റ് ലൈ​സ​ന്‍​സി​ങ് അ​തോ​റി​റ്റി മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന പ​ര​സ്യം ന​ല്‍​കു​ന്ന​ത് പി​ന്‍​വ​ലി​ച്ച്‌ ഏ​ഴു ദി​വ​സ​ത്തി​ന​കം വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ ഉ​ത്ത​ര​വി​ട്ടു.

ച​ട്ട​ലം​ഘ​നം ന​ട​ന്നി​ട്ടു​ണ്ടെ​ന്നും നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​നും കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ സ​മി​തി ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തോ​ട് നി​ര്‍​ദേ​ശി​ച്ചു. ഈ ​ര​ണ്ട് നി​ര്‍​ദേ​ശ​ങ്ങ​ളു​ടെ ​രേ​ഖ​ക​ള്‍ കൈ​പ്പ​റ്റി​യ​താ​യി ഡോ. ​കെ.​വി. ബാ​ബു പ​റ​ഞ്ഞു.