മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡില്‍ പങ്കെടുക്കാതിരുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി

single-img
12 May 2023

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡില്‍ പങ്കെടുക്കാതിരുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി.

ചണ്ഡിഗഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ (പിജിഐഎംഇആര്‍) 36 നഴ്സിങ് വിദ്യാര്‍ഥികളെയാണ് ഒരാഴ്ച ഹോസ്റ്റലിനു പുറത്തു പോകുന്നതില്‍നിന്നു വിലക്കിയത്.

കഴിഞ്ഞ മാസം 30നു നടന്ന 100-ാം എപ്പിസോഡ് പ്രക്ഷേപണത്തില്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് പിജിഐഎംഇആര്‍ ഡയറക്ടര്‍ 1,3 വര്‍ഷ നഴ്സിങ് വിദ്യാര്‍ഥികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. എന്നാ‍ല്‍ 36 വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തില്ല. തുടര്‍ന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പല്‍ ആണ് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. അച്ചടക്കത്തിന്റെ ഭാഗമായാണ് നടപടിയെന്ന് പ്രിന്‍സിപ്പലിന്റെ കത്തില്‍ പറയുന്നു.