നാടിന്റെ പുരോഗതിക്കുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കാനാണ് നവകേരള സദസ്സുകൾ : മുഖ്യമന്ത്രി

single-img
2 December 2023

കേന്ദ്ര സര്‍ക്കാരിന് കേരളത്തിനോട് വിവേചനപരമായ സമീപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ സാമ്പത്തികമായി കേന്ദ്ര സര്‍ക്കാര്‍ ഞെരുക്കുകയാണെന്നും കോങ്ങാട് നിയോജക മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കവേ മുഖ്യമന്ത്രി വിമർശിച്ചു.

ഇതോടൊപ്പം, നാടിന്റെ പുരോഗതിക്കുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കാനാണ് നവകേരള സദസ്സുകളെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോങ്ങാട് ടൗണില്‍ പതിനായിരങ്ങളാണ് നവകേരള സദസ്സിലെത്തിയത്. ചടങ്ങില്‍ കെ ശാന്തകുമാരി എംഎല്‍എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എം ബി രാജേഷ്, പി പ്രസാദ്, എ കെ ശശീന്ദ്രന്‍ എന്നിവർ സംസാരിച്ചു.