മോദി ഗ്യരന്റിക്ക് ആംആദ്മിയുടെ ബദൽ; 10 ഗ്യാരന്റികൾ പ്രഖ്യാപിച്ച് കെജ്‌രിവാൾ

single-img
12 May 2024

നടന്നുകൊണ്ടിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ മോദി ഗ്യരന്റിക്ക് ബദലുമായി ആംആദ്മി. ഇന്ന് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വെച്ച് 10 ഗ്യാരന്റികൾ പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ. സൗജന്യ വിദ്യാഭ്യാസം മുതൽ വൈദുതി വരെ ഇവയിൽ ഉൾപ്പെടും.

ആം ആദ്മി പക്ഷെ ഗ്യാരൻ്റി പ്രതിപക്ഷ ഇന്ത്യാ സഖ്യ നേതാക്കളുമായി ചർച്ച ചെയ്തിട്ടില്ല. എന്നാല്പോലും ഇന്ത്യ സഖ്യ സർക്കാര് അധികാരത്തിൽ എത്തിയാൽ പദ്ധതികൾ നടപ്പാക്കും. പുതിയ ഭാരതത്തിനുള്ള കാഴ്ചപ്പാടാണ് 10 ഗ്യാരൻ്റി യിലൂടെ മുന്നോട്ട് വയ്ക്കുന്നതെന്ന് കെജ്‌രിവാൾ പറഞ്ഞു.

വർദ്ധിച്ചു വരുന്ന വിലക്കയറ്റത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം ഉറപ്പാക്കുമെന്ന് പറഞ്ഞ കെജ്‌രിവാൾ മോദിയുടെ ഗ്യാരൻ്റിയിൽ വിശ്വസിക്കണോ കെജ്രിവാളിൻ്റെ ഗ്യരണ്ടിയിൽ വിശ്വസിക്കണോയെന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും കൂട്ടിച്ചേർത്തു.