ഗുജറാത്തിൽ കോൺഗ്രസ് പരാജയപ്പെടാനുള്ള കാരണം ആം ആദ്മി ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ചത്: പി എം എ സലാം

single-img
8 December 2022

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചതാണ് ഗുജറാത്തിൽ കോൺഗ്രസ് പരാജയപ്പെടാൻ കാരണമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. ദേശീയ തലത്തിൽ ബിജെപിക്കെതിരെ ഇടതുപാർട്ടികൾ ഉൾപ്പടെ ഒന്നിക്കുന്ന പ്രതിപക്ഷ ഐക്യമാണ് ലീഗ് ആവശ്യപ്പെടുന്നത്.

ഗുജറാത്തിൽ ആം ആദ്മി പാർട്ടി ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ചു. ഹിമാചലിലാവട്ടെ ഇത്തരത്തിൽ പ്രതിപക്ഷ വോട്ട് ഭിന്നിക്കാത്തത് കോൺഗ്രസിന് ഗുണം ചെയ്തെന്നും സലാം ഇന്ന് കോഴിക്കോട് പറഞ്ഞു. അതേസമയം രാജ്യം മാറ്റത്തിനാഗ്രഹിക്കുന്നുവെന്ന ഫലസൂചികയാണ് ഹിമാചൽ പ്രദേശിലെ കോൺഗ്രസിന്റെ വിജയമെന്ന്കെ സുധാകരൻ വ്യക്തമാക്കി.