ഡോക്ടര്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് രണ്ടര മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞ് മരിച്ചു

single-img
16 March 2023

ഉത്തര്‍പ്രദേശില്‍ വ്യാജ ഡോക്ടര്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് രണ്ടര മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞ് മരിച്ചു.

സംഭവത്തില്‍ വ്യാജ ഡോക്ടര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഉത്തര്‍പ്രദേശിലെ ഇറ്റയിലാണ് സംഭവം. ശസ്ത്രക്രിയയെ തുടര്‍ന്ന് അമിത രക്തസ്രാവം സംഭവിച്ചാണ് ആണ്‍കുഞ്ഞ് മരിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ വ്യാജ ഡോക്ടര്‍ തിലക് സിങ്ങിന് വേണ്ടി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു.

കുട്ടിയുടെ മരണവിവരം ബന്ധുക്കളെ അറിയിക്കാതെയാണ് തിലക് സിങ് കടന്നുകളഞ്ഞത്. സംഭവത്തില്‍ തിലക് സിങ്ങിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും അന്വേഷണത്തിന് ഉത്തരവിട്ടതായും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഉമേഷ് ചന്ദ്ര ത്രിപാദി അറിയിച്ചു.