ഉത്തര്പ്രദേശില് പട്ടാപ്പകല് കോളജ് വിദ്യാര്ഥിനിയെ വെടിവച്ചു കൊന്നു

single-img
17 April 2023

ലക്നൗ: ഉത്തര്പ്രദേശില് പട്ടാപ്പകല് കോളജ് വിദ്യാര്ഥിനിയെ വെടിവച്ചു കൊന്നു.

മോട്ടോര് സൈക്കിളിലെത്തിയ രണ്ടംഗസംഘമാണ് ബിരുദ വിദ്യാര്ഥിനിയെ വെടിവച്ച്‌ കൊലപ്പെടുത്തിയത്. തലയ്ക്ക് വെടിയേറ്റ പെണ്കുട്ടി സംഭവസ്ഥലത്തുവച്ച്‌ തന്നെ മരിച്ചു. കോട്വാലിയിലെ പൊലീസ് സ്റ്റേഷന് സമീപത്തുള്ള തിരക്കേറിയ റോഡിലൂടെ തോക്ക് ഉപേക്ഷിച്ച്‌ പ്രതികള് ഓടി രക്ഷപ്പെട്ടു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തയായും റിപ്പോര്ട്ടുകളുണ്ട്.

21 വയസുകാരിയായ റോഷ്നി ആഹിര്വാറാണ് കൊല്ലപ്പെട്ടത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പള്സര് ബൈക്കിലെത്തിയ രണ്ടംഗസംഘം യുവതിക്ക് നേരെ വെടിയുതിര്ക്കുകയായിരുന്നു. പെണ്കുട്ടിയുടെ തലയ്ക്കാണ് വെടിയേറ്റത്. ഓടിക്കൂടിയ നാട്ടുകാര് പ്രതിയെ പിടിക്കാന് ശ്രമം നടത്തിയെങ്കിലും ശ്രമം വിഫലമായി.സംഭവത്തിന് പിന്നാലെ യോഗി ആദിത്യനാഥ് സര്ക്കാരിനെതിരെ രൂക്ഷവിമര്ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. പെണ്കുട്ടി വെടിയേറ്റ് റോഡില് മരിച്ചുകിടക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളില് വ്യാപകമായി പ്രചരിച്ചു. കോളജ് യൂണി ഫോമിലായിരുന്നു പെണ്കുട്ടി. പ്രദേശത്ത് നിരോധനാജ്ഞ നിലനില്ക്കെയാണ് കൊലപാതകം ഉണ്ടായത്.