ക്ഷേത്രത്തില്‍ നിരന്തരം മണിയടിച്ചിരുന്ന ഒരാള്‍ ഇന്ന് സുപ്രധാന സ്ഥാനത്ത് ഇരിക്കുന്നു; യോഗി ആദിത്യനാഥിനെ പരിഹസിച്ച് ബിഹാര്‍ റവന്യൂ മന്ത്രി അലോക് മേത്ത


ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് ബിഹാര്‍ റവന്യൂ മന്ത്രി അലോക് മേത്ത രംഗത്ത്. ക്ഷേത്രത്തില്‍ നിരന്തരം മണിയടിച്ചിരുന്ന ഒരാള്‍ ഇന്ന് സുപ്രധാന സ്ഥാനത്ത് ഇരിക്കുന്നു എന്നായിരുന്നു മേത്തയുടെ പരിഹാസം.
ബിഹാറിലെ ഭഗല്‍പൂര്‍ ജില്ലയില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു റവന്യൂ മന്ത്രി അലോക് മേത്ത. “മുമ്ബ് ക്ഷേത്രങ്ങളില്‍ മണി മുഴക്കിയിരുന്ന ആളുകള്‍ ഇപ്പോള്‍ ശക്തമായ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു. ഉദാഹരണത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ എടുക്കുക” -മന്ത്രി പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ മന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. നേരത്തെ, തുളസീദാസിന്റെ രാമായണ ഇതിഹാസത്തെ ആസ്പദമാക്കി രചിച്ച രാംചരിതമാനസ് എന്ന കവിത സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുന്നതാണെന്ന് ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി ചദ്ര ശേഖര്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.