ഒന്‍പത് വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചു; 66 വയസ്സുകാരന് ഏഴുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും

single-img
8 February 2023

തിരുവനന്തപുരം: ഒന്‍പത് വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച 66 വയസ്സുകാരന് ഏഴുവര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. 25,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

കേരളാദിത്യപുരം സ്വദേശി സുന്ദരേശന്‍ നായരെയാണ് കോടതി ശിക്ഷിച്ചത്.

പ്രത്യേക പോക്‌സോ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ആറുമാസം അധിക തടവ് അനുഭവിക്കണം. അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും ഒപ്പം കഴിഞ്ഞിരുന്ന മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് പ്രതി പീഡനത്തിനിരയാക്കിയത്.

2014 ജനുവരി രണ്ടിന് പുലര്‍ച്ചെ കുട്ടിയുടെ അപ്പൂപ്പന് കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹായിച്ച പരിചയക്കാരനായ പ്രതിയുടെ വീട്ടില്‍ കുട്ടിയെ നിര്‍ത്തിയിട്ടാണ് അമ്മൂമ്മ പോയത്. ആശുപത്രിയില്‍നിന്ന് മടങ്ങി എത്തിയ ശേഷമാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്.