കോവിഡിന്റെ പുതിയ വക ഭേദം ബ്രിട്ടനിൽ പടരുന്നു
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2022/09/COVID19_share-1024x576.jpg)
ലണ്ടന്‍: ഒമൈക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമായ ബിഎ.4.6 ബ്രിട്ടനിലും വ്യാപിക്കുന്നതായി സ്ഥിരീകരണം.
യുഎസില്‍ അതിവേഗം വ്യാപിച്ചുകൊണ്ടിരുന്ന ബിഎ.4.6 ആണ് യുകെയിലും പടരുന്നത്.
യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണക്കനുസരിച്ച് ഓഗസ്റ്റ് മൂന്നാംവാരത്തില്‍ 3.3 ശതമാനം സാമ്ബിളുകളും ബിഎ.4.6 ആണെന്ന് കണ്ടെത്തി. അതിനുശേഷം ഇത് 9 ശതമാനമായി ഉയര്‍ന്നു. യുഎസിലുടനീളമുള്ള സമീപകാല കേസുകളില്‍ 9 ശതമാനത്തിലധികം ബിഎ.4.6 ആണെന്നാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്ക് വ്യക്തമാക്കുന്നത്. മറ്റു പല രാജ്യങ്ങളിലും ഈ വകഭേദം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഒമൈക്രോണിന്റെ ബിഎ.4 വകഭേദത്തിന്റെ പിന്‍ഗാമിയാണ് ബിഎ.4.6. ഇത് ആദ്യമായി 2022 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയിലാണ് കണ്ടെത്തിയത്. അതിനുശേഷം ബിഎ.5 വകഭേദത്തിനൊപ്പം ലോകമെമ്ബാടും ഇതും വ്യാപിച്ചു. ഈ വകഭേദം കൂടുതല്‍ ഗുരുതരമായ രോഗ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വ്യാപനശേഷിയുണ്ട്.
പല നിലയിലും ബിഎ.4ന് സമാനമാണ് ബിഎ.4.6. ബിഎ.4 പോലെ സ്‌പൈക് പ്രോട്ടീനിലാണ് ഉള്‍പരിവര്‍ത്തനം സംഭവിക്കുന്നത്. വൈറസിന് പുറത്തുള്ള ഈ പ്രോട്ടീനാണ് കോശങ്ങളില്‍ അതിക്രമിച്ച് കയറാന്‍ സഹായിക്കുന്നത്.