പത്തനംതിട്ടയില്‍ ഡോക്ടര്‍ക്ക് നേരെ തെറി വിളിയും ഭീഷണിയും

12 December 2022

പത്തനംതിട്ട : പത്തനംതിട്ടയില്‍ ഡോക്ടര്‍ക്ക് നേരെ തെറി വിളിയും ഭീഷണിയും . അടൂര്‍ പറക്കോട് മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗിയാണ് തെറി വിളിച്ചത്.
ഡോക്ടറെ തെറിവിളിച്ച പറക്കോട് സ്വദേശി വിഷ്ണു വിജയനെ പോലീസ് അറസ്റ്റു ചെയ്തു.
വിഷ്ണു ഡോക്ടറോട് ആദ്യം തട്ടിക്കയറി. കിടത്തി ചികില്‍സ വേണമെന്ന് ആവശ്യപ്പെട്ടു. കിടത്തി ചികില്‍സ ആശുപത്രിയില്‍ ഇല്ലെന്ന് പറഞ്ഞതോടെ തട്ടിക്കയറി. പിന്നീട് ഡോക്ടറെ തെറിവിളിച്ചു.
ഇതിനിടയില്‍ പ്രശ്നത്തില്‍ ഇടപെട്ട ആളുടെ കണ്ണില്‍ വിഷ്ണു മുളക് പൊടി സ്പ്രേ ചെയ്തു. വിഷ്ണു നിരവധി കേസുകളില്‍പെട്ടയാള്‍ ആണ്. ഇയാള്‍ക്കെതിരെ കാപ്പാ നിയമം ചുമത്തി.