ആത്മവിശ്വാസത്തോടെ ചിരിക്കാൻ വർഷത്തിൽ ഒരിക്കൽ പല്ലു ക്ലീനിംഗ് നടത്താം

single-img
28 October 2022

പറ്റിപിടിച്ചിരിക്കുന്ന കറകൾ മൂലം (stains) വായ തുറന്ന് പുഞ്ചിരിക്കാനോ , സംസാരിക്കാനോ കഴിയാത്തവർ നമുക്കിടയിൽ ഏറെയാണ് . നമ്മുടെ കുട്ടികളിൽ പലരും ഇതുമൂലം അന്തർമുഖൻ ന്മാരായി തീരുന്നു. എന്നാൽ പല വിധ കാരണങ്ങൾ കൊണ്ട് പല്ലിൽ കറകൾ രൂപാന്തരപ്പെടുന്നു. കറകൾ രൂപാന്തര പെടാനുള്ള പ്രധാന കാരണം പല്ലിൽ പറ്റി പിടിച്ചിരിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങളിൽ ബാക്ടീരിയ പ്രവർത്തിച്ചുണ്ടാകുന്ന പ്ലാക്കും, കാൽക്കുലസും മൂലമാണ്.
കട്ടൻ ചായയും , കാപ്പിയും സ്ഥിരം ശീലമാക്കിയവരിൽ കറകൾ ഉണ്ടാകാൻ സാധ്യത ഏറെയാണ്. അതിനാൽ കട്ടൻ ചായയും , കാപ്പിയും കുടിച്ചാൽ വായ നല്ല പോലെ കഴുകി വൃത്തിയാക്കാൻ മറക്കരുത്. അതുപോലെ നെല്ലിക്ക, ഉറുമാമ്പഴം തുടങ്ങിയവയുടെ ജൂസ് സ്ഥിരം കഴിക്കുന്നവരിൽ കറകൾ ഉണ്ടാകുന്നു. അതിനാൽ ജൂസ് കഴിച്ചാൽ വായ നല്ലപോലെ വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. സ്ഥിരമായി ശീതള പാനീയങ്ങൾ ഉപയോഗിക്കുന്നവരിൽ പല്ലുകളുടെ നാശത്തിനും , കറകൾ ഉണ്ടാകാനും സാധ്യത ഏറെയാണ്. ചില ആഹാര രീതികളും കറകൾ ഉണ്ടാക്കുന്നു. വായ ലക്ഷകണക്കിന് ബാക്ടീരിയകൾ ഉണ്ട് ഇതിൽ ക്രോമോജെനിക്ക് വിഭാഗത്തിൽ പ്പെട്ട ചില ബാക്ടീരിയകൾ വായയിൽ കറകൾ ഉണ്ടാക്കുന്നു. നാം കുടിക്കുന്ന കുടിവെള്ളത്തിൽ ഫ്ളൂറിന്റെ വ്യതിയാനവും കറകൾക്ക് കാരണമാകാം … അതോടൊപ്പം ചില ആയ്യൂർവേദ അരിഷ്ടങ്ങൾ, ലേഹ്യങ്ങൾ എന്നിവ പല്ലിൽ കറകൾ ഉണ്ടാക്കുന്നു. ശീതള പാനീയങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നത് പല്ലിന്റെ ഉനാമലിന്റെ നാശത്തിനും , കറകൾക്കും കാരണമാകുന്നു . അതോടൊപ്പം ദന്ത ശുചിത്വത്തിൽ കാണിക്കുന്ന അവഗണന പല്ലും മോണയും ചേരുന്ന ഭാഗത്ത് ഭക്ഷണാവശിഷ്ടങ്ങൾ പറ്റി പിടിക്കാനും ഇത് കട്ടികൂടിയ ലവണങ്ങളായി മാറുകയും ചെയ്യുന്നു.
ആദ്യം ഇളം മഞ്ഞ നിറത്തിൽ കാണപ്പെടുന്ന ഈ ലവണങ്ങളെ കാൽക്കുലസ് അഥവാ ടാർട്ടാർ എന്നാണ് അറിയപ്പെടുന്നത്. പിന്നീട് ഇത്തരത്തിൽ പല്ലിന്റെ മുകൾ ഭാഗത്ത് പറ്റിപിടിച്ചിരിക്കുന്ന ലവണങ്ങൾ തവിട്ട് , പച്ച കറുപ്പ് എന്നി നിറങ്ങളായി രൂപാന്തരം പ്രാപിക്കുന്നു. അതോടൊപ്പം നമ്മുടെ വെളളത്തിൽ വേണ്ടത്ര അളവിൽ ഫ്ളൂറൈഡ് അടങ്ങിയിട്ടില്ലെങ്കിലും, കുടുതൽ അളവിൽ അടങ്ങിയാലും പല്ലിൽ തവിട്ട് , മഞ്ഞ കറകൾ കാണപ്പെടുന്നു. ഇത് പക്ഷേ പല്ലിന്റെ പുറം പാളിയിൽ ഉള്ള കറകൾ അല്ല. പല്ലിന്റെ പുറം ഭാഗത്ത് കാണപ്പെടുന്ന കറകളെ ഓറൽ പ്രൊഫൈലാക്സിസ് അഥവാ പല്ല് ക്ലിനിങ് നടത്തി ഒരു പരിധിവരെ പൂർണ്ണമായും മാറ്റാം.. അമ്മമാർ ഗർഭാവസ്ഥയിൽ ചില പ്രത്യേക തരം ആന്റി ബയോട്ടിക്കുകൾ കഴിച്ചാൽ ജനിക്കുന്ന കുട്ടിയുടെ പല്ലിലും മഞ്ഞ ക്കറ കാണപ്പെടുന്നു. ഇത്തരം കറകൾ പല്ലിന്റെ അകത്തായിട്ടാണ് കാണപെടുന്നത്. അതുപോലെ പല്പുകൾ രൂപാന്തരപ്പെടുമ്പോൾ ഉണ്ടാകുന്ന ചില വൈകല്യം മൂലം പല്ലിൽ വെളുത്ത പാളികൾ പോലെ യുള്ള കറകൾ കാണപ്പെടുന്നു. ഇത്തരം കറകളെ പല്ല് ക്ലിനിങ് നടത്തി മാറ്റാൻ സാധിക്കുകയില്ല.. ആരോഗ്യമുള്ള പല്ലുകളുടെ നിറം ഇളംമഞ്ഞ നിറമാണ്. പലരും ഈ കാര്യം അറിയാത്തവരാണ്. തൂവെള്ള പുഞ്ചിരി ആഗ്രഹിക്കുന്നവർ ഈ കാര്യം അറിയുന്നത് നല്ലതാണ്

പല്ല് ക്ലിനിങ് ഭയക്കേണ്ട

പലരും പല്ല് ക്ലിനിങ് ചെയ്താൽ പല്ലിന് പോറലും , തേയ്‌മാനവും വരുമെന്ന മിഥ്യാധാരണ വച്ചു പുലർത്തുന്നവരാണ്. എന്നാൽ പല്ല് ക്ലിനി ങിന് ഉപയോഗിക്കുന്ന അൾട്രാസോണിക്ക് ഉപകരണത്തിന്റെ വൈബ്രേഷനുകൾ പല്ലിൽ ഒരു പോറൽ പോലും ഏൽപ്പിക്കുന്നില്ല. പല്ലിലെ കറകളെയും , അഴുക്കിനെയും നീക്കം ചെയ്യുമ്പോൾ ഒന്ന് രണ്ട് ദിവസം ചെറിയ പുളിപ്പ് ചിലർക്ക് അനുഭവപ്പെടാറുണ്ട്. ഇതാണ് പലരും തെറ്റിദ്ധരിക്കാൻ കാരണം. പരമാവധി 20 മിനിറ്റ് കൊണ്ട് പല്ല് ക്ലിനിങ് ചികിത്സ പൂർത്തിയാകും

എപ്പോൾ വേണം പല്ല് ക്ലിനിങ്

ആറ് മാസത്തിലൊരിക്കൽ ദന്ത പരിശോധന നിർബന്ധമായും നടത്തണം. ആറു മാസത്തിൽ ഒരിക്കലോ, വർഷത്തിലൊരിക്കലോ പല്ല് ക്ലിനിങ് അഥവാ ഓറൽ പ്രൊഫൈലാക്സിസ് നടത്തിയാൽ മോണ രോഗം വരാതെ പല്ലുകളെ സംരക്ഷിക്കാം.

എപ്പോൾ വേണം പല്ല് ക്ലിനിങ്

ആറ് മാസത്തിലൊരിക്കൽ ദന്ത പരിശോധന നിർബന്ധമായും നടത്തണം. ആറു മാസത്തിൽ ഒരിക്കലോ, വർഷത്തിലൊരിക്കലോ പല്ല് ക്ലിനിങ് അഥവാ ഓറൽ പ്രൊഫൈലാക്സിസ് നടത്തിയാൽ മോണ രോഗം വരാതെ പല്ലുകളെ സംരക്ഷിക്കാം.
Read more: https://www.deshabhimani.com/health/clean-the-teeth-once-in-a-year/1052096