പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സം​ഗം ചെയ്ത കേസില്‍ അമ്മയ്ക്കും യുവാവിനുമെതിരെ കേസ്

single-img
12 September 2022

നാഗ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അമ്മക്കും യുവവിനുമെതിരെ കേസ്.

നാഗ്പൂരിലെ ജരിപത്കയില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. ഒരു ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ ഭാഗമായ പെണ്‍കുട്ടി ഒരു പരിപാടിക്കായി മേയില്‍ ഭോപ്പാലിലേക്ക് പോയിരുന്നു. അവിടെ വച്ചാണ് പ്രതിയായ അഭിഷേക് കുറിലിനെ കുട്ടി കണ്ടുമുട്ടിയത്. അവളുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് ബലാത്സം​ഗം ചെയ്യുകയുമായിരുന്നു.

അതുമാത്രമല്ല, ഇതിന് പിന്നാലെ പല പുരുഷന്‍മാരുമായും ലൈം​ഗിക ബന്ധത്തിലേര്‍പ്പെടാന്‍ പ്രതിയുടെ അമ്മ നിര്‍ബന്ധിച്ചുവെന്നും കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതില്‍ പ്രതിയുടെ അമ്മ 45 കാരിയായ രജനിക്കെതിരെയും പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ മൊബൈല്‍ മോഷ്ടിച്ച പ്രതി കുട്ടിയുടെ സ്വകാര്യദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു.

അമ്മയ്ക്കും മകനുമെതിരെ ബലാത്സംഗം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്ക് കേസെടുത്തിട്ടുണ്ടെന്നും അവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ജരിപത്ക പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.