മകളുടെ ഒന്നാം പിറന്നാളാഘോഷത്തിന് നിർധന കുടുംബത്തിനു വീട് വച്ചു നൽകി വ്യവസായി

single-img
5 September 2022

കണ്ണൂര്‍: () മകളുടെ ഒന്നാം പിറന്നാളാഘോഷത്തിന് പാവപ്പെട്ടവര്‍ക്ക് വീടുവെച്ച്‌ നല്‍കി വ്യവസായി. യു എ ഇയിലെ പ്രമുഖ വ്യവസായിയും ബി സി സി ഗ്രൂപ് ഇന്റര്‍നാഷനല്‍ മേധാവിയുമായ അംജദ് സിത്താരയും ഭാര്യ മര്‍ജാനയുമാണ് മകള്‍ അയിറ മാലികയുടെ ഒന്നാം പിറന്നാള്‍ പാവപ്പെട്ടവരോടൊപ്പം ആഘോഷിച്ചത്.

25 ലക്ഷം രൂപ ചെലവഴിച്ച്‌ പണിത വീടാണ് ഇവര്‍ സമ്മാനിച്ചത്. കണ്ണൂര്‍ മയ്യിലിലെ നിര്‍ധന കുടുംബത്തിനാണ് ഇതുവഴി തലചായ്ക്കാനൊരിടം ലഭിച്ചത്. മയ്യില്‍ കൊട്ടപ്പൊയിലില്‍ നടന്ന ചടങ്ങില്‍ അംജദ് വീടിന്റെ താക്കോല്‍ കുടുംബത്തിന് കൈമാറി