പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ നോക്കി പ്രണയഗാനം പാടുകയും ശല്യം ചെയ്യുകയും ചെയ്ത 43കാരന് ശിക്ഷ

single-img
15 January 2023

മുംബൈ: പതിനാറ് വയസ്സുള്ള അയല്‍ക്കാരിയായ പെണ്‍കുട്ടിയെ നോക്കി പ്രണയഗാനം പാടുകയും ശല്യം ചെയ്യുകയും ചെയ്ത 43കാരന് ശിക്ഷ.

ചെഹ്‌റ തേരാ നൂറാനി ഹേ’ (നിങ്ങളുടെ മുഖം തിളങ്ങുന്നു) എന്ന ഗാനം ആലപിച്ചാണ് ഇയാള്‍ സ്ഥിരമായി പെണ്‍കുട്ടിയെ ശല്യം ചെയ്തത്. താല്‍പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചിട്ടും ഇയാള്‍ ശല്യം ചെയ്യുന്നത് തുടരുകയും ഒരിക്കല്‍ പരാതി നല്‍കാന്‍ അമ്മയ്‌ക്കൊപ്പം പൊലീസ് സ്‌റ്റേഷനിലേക്ക് പോകുമ്ബോള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്തു. ഒരു വര്‍ഷത്തെ ശിക്ഷയാണ് ഇയാള്‍ക്ക് കോടതി വിധിച്ചത്.

അയല്‍വാസിയായ പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിട്ടുപോലുമില്ലെന്ന് പ്രതിക്ക് അറിയാമായിരുന്നു. കുടുംബ ജീവിതം നയിക്കുന്ന ആളാണ് പ്രതി. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം നോക്കുമ്ബോള്‍ പ്രതിയുടെ പ്രവൃത്തി ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്തതാണെന്നും പ്രത്യേക പോക്‌സോ കോടതി ജഡ്ജി പ്രിയ ബങ്കാര്‍ പറഞ്ഞു. കേസിലെ സാക്ഷികള്‍ മൊഴിമാറ്റിയെങ്കിലും പ്രതിക്ക് ശിക്ഷ ലഭിച്ചു. മൊഴിമാറ്റിയ സാക്ഷികളില്‍ പെണ്‍കുട്ടിയും അമ്മയും ഉള്‍പ്പെടുന്നു.

2017 മാര്‍ച്ച്‌ 12 ന് ഉച്ചയ്ക്ക് 2 മണിയോടെ ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഇയാള്‍ തല്ലുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. അമ്മയ്ക്ക് മൊബൈല്‍ ഫോണ്‍ നല്‍കാനായി അമ്മായിയുടെ വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ പാട്ട് പാടി പിന്തുടരുകയായിരുന്നു. എന്തിനാണ് അവളെ പിന്തുടരുന്നതെന്ന് കുട്ടിയുടെ പ്രതിയോ‌ട് ചോദിച്ചു. ശബ്ദം കേട്ട് അമ്മയും അമ്മായിയും ഓടി വന്നു. പൊലീസ് സ്‌റ്റേഷനില്‍ പോകണമെന്ന് പെണ്‍കുട്ടിയുടെ അമ്മ നിര്‍ദ്ദേശിച്ചപ്പോള്‍ പ്രതി തടയാന്‍ ശ്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തിന് മുമ്ബ് തന്നെ അയാള്‍ പെണ്‍കുട്ടിയെ പിന്തുടരുകയും അവളെ നോക്കി പാട്ടുകള്‍ പതിവായി പാടുകയും ചെയ്യുമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.