ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ 38കാരന്‍ കുഴഞ്ഞുവീണ് മരിച്ചു


ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ 38കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാനയില്‍ രണ്ടാഴ്ചക്കിടയിലെ സമാനമായ അഞ്ചാമത്തെ സംഭവമാണിത്.
ഹൈദരാബാദില്‍ പ്രൊഫസര്‍ ജയശങ്കര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് സംഭവം. ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ, 38കാരനായ ശ്യാം യാദവാണ് കുഴഞ്ഞുവീണ് മരിച്ചത്. കളിക്കുന്നതിനിടെ ശ്യാം യാദവ് കുഴഞ്ഞ് നിലത്തുവീഴുന്നതിന്റെയും ആളുകള്‍ ചുറ്റും കൂടി ജീവന്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉടന്‍ തന്നെ സിപിആര്‍ നല്‍കിയിരുന്നുവെങ്കില്‍ ഒരു പക്ഷേ യുവാവിനെ രക്ഷിക്കാമായിരുന്നു എന്ന തരത്തില്‍ പ്രതികരണങ്ങളും വരുന്നുണ്ട്.
കളിക്കാന്‍ എപ്പോഴും ഉത്സാഹം കാണിക്കുന്നയാളാണ് ശ്യാം യാദവ് എന്ന് സഹോദരന്‍ പറയുന്നു. ബാഡ്മിന്റണിന് പുറമേ ക്രിക്കറ്റ് ഉള്‍പ്പെടെ മറ്റു കായിക ഇനങ്ങളിലും ശ്യാം യാദവ് പങ്കെടുക്കാറുണ്ട്. സ്വകാര്യ കമ്ബനിയിലാണ് ശ്യാം യാദവ് ജോലി ചെയ്യുന്നതെന്നും സഹോദരന്‍ പറഞ്ഞു.
മരണകാരണം വ്യക്തമായിട്ടില്ല. ഹൃദയാഘാതമാകാമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ബന്ധുവിന്റെ വിവാഹത്തിന് ഡാന്‍സ് ചെയ്യുന്നതിനിടെ 19കാരന്‍ കുഴഞ്ഞുവീണ് മരിച്ചത് അടക്കം കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സമാനമായ സംഭവങ്ങള്‍ ഞെട്ടിച്ചിരുന്നു.