24 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം;കുഴല്‍ക്കിണറില്‍ വീണ എട്ടുവയസുകാരനെ രക്ഷിച്ചു


ഭോപ്പാല്‍: മധ്യപ്രദേശില്‍ 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ എട്ടുവയസുകാരനെ, 24 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ രക്ഷിച്ചു.
കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഴല്‍ക്കിണറിന് സമാന്തരമായി ജെസിബി ഉപയോഗിച്ച് കുഴിയെടുത്താണ് കുട്ടിയെ പുറത്തെടുത്തത്.
വിദിഷയില്‍ ഇന്നലെ രാവിലെ 11മണിക്കാണ് സംഭവം. കളിക്കുന്നതിനിടെ അബദ്ധത്തില്‍ എട്ടുവയസുകാരന്‍ ലോകേഷ് കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. 60 അടി താഴ്ചയാണ് കുഴല്‍ക്കിണറിനുള്ളത്. ഇതില്‍ 43 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങി കിടന്നത്. വിവരം അറിഞ്ഞ് രാവിലെ 11.30 മുതല്‍ തുടങ്ങിയ രക്ഷാപ്രവര്‍ത്തനമാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ വിജയം കണ്ടത്.
കുട്ടി ജീവനോടെ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് കുഴല്‍ക്കിണറില്‍ ഓക്സിജന്‍ ലഭ്യമാക്കിയായിരുന്നു രക്ഷാപ്രവര്‍ത്തനം. കുഴല്‍ക്കിണറിന് സമാന്തരമായി ജെസിബി ഉപയോഗിച്ച് കുഴിയെടുത്താണ് കുട്ടിയെ രക്ഷിച്ചത്. സംസ്ഥാന ദുരന്ത പ്രതികരണ സേനയും പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.