ബാലരാമപുരത്ത് മതപഠന കേന്ദ്രത്തില്‍ 17 കാരിയെ മരിച്ച നിലയില്‍

single-img
14 May 2023

തിരുവനന്തപുരം ബാലരാമപുരത്ത് മതപഠന കേന്ദ്രത്തില്‍ 17 കാരിയെ മരിച്ച നിലയില്‍ കണ്ടതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

ബീമാപളളി സ്വദേശിനി അസ്മിയ മോളുടെ മരണത്തില്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

ബീമാപള്ളി സ്വദേശിനി അസ്മിയ ബാലരാമപുരത്തെ മതപഠന കേന്ദ്രത്തില്‍ താമസിച്ചാണ് പഠിച്ചിരുന്നത്. ഇന്നലെ മതപഠന കേന്ദ്രത്തില്‍ തൂങ്ങി മരിച്ച നിലയില്‍ അസ്‌മികയെ കണ്ടെത്തുകയായിരുന്നു.

സ്ഥാപന അധികൃതരില്‍ നിന്ന് കുട്ടി പീഡനം നേരിട്ടതായാണ് ആരോപണം. നേരത്തെ പെണ്‍കുട്ടി വീട്ടുക്കാരോട് സ്ഥാപനത്തെ കുറിച്ച്‌ പരാതിപ്പെട്ടിരുന്നു. ഇന്നലെ ഉമ്മയെ വിളിച്ച്‌ ഉടന്‍ ബാലരാമപുരത്തെത്തണമെന്ന് പെണ്‍കുട്ടി ഫോണ്‍ വിളിച്ചിരുന്നു.ഒന്നര മണിക്കൂറില്‍ സ്ഥാപനത്തിലെത്തിയ ഉമ്മയെ ആദ്യം കുട്ടിയെ കാണിക്കാന്‍ സ്ഥാപനത്തിന്റെ അധികൃതര്‍ അനുവദിച്ചില്ല. പിന്നീട് കുട്ടി കുളിമുറിയില്‍ തൂങ്ങി മരിച്ചുവെന്നാണ് അറിഞ്ഞത്. അസ്വഭാവിക മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.