എട്ട് ദിവസത്തിനുള്ളിൽ 50 കോടി ക്ലബിൽ കയറി നേര്

single-img
29 December 2023

മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം നേര് ആ​ഗോള തലത്തിൽ 50 കോടി രൂപ നേടിയിരിക്കുകയാണ് . റിലീസ് ചെയ്ത് കേവലം എട്ട് ദിവസത്തിനുള്ളിലാണ് നേര് ഈ നേട്ടത്തിലെത്തിയത് എന്ന പ്രത്യേകതയുമുണ്ട്. ഈ ചിത്രത്തിന്റെ ആ നേട്ടത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ മോഹൻലാൽ. പ്രേക്ഷകർക്കും ഒപ്പമുണ്ടായ എല്ലാവർക്കും ലാൽ നന്ദി പറയുന്നു.

തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം മോഹൻലാലിന്റെ തിരിച്ചുവരവ് എന്ന് തന്നെ പറയാവുന്ന ചിത്രമാണ് നേര്. വളരെ ചെറിയ ബജറ്റിൽ ഒരുക്കിയ ചിത്രം ഇത്ര വേ​ഗം വലിയ ഹിറ്റിലേക്ക് നീങ്ങിയതിൽ ആരാധകർ ആവേശത്തിലാണ്. കോർട്ട് റൂം ഡ്രാമ വിഭാ​ഗത്തിലുള്ള ചിത്രത്തിൽ വിജയമോഹൻ എന്ന അഭിഭാഷകന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചിരിക്കുന്നത്.