സിംഗപ്പൂര്‍ ഓപ്പണ്‍; ചൈനീസ് താരത്തെ പരാജയപ്പെടുത്തി പി വി സിന്ധുവിന് കിരീടം

single-img
17 July 2022

സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റനില്‍ ഇന്ന് നടന്ന ഫൈനലിൽ ഇന്ത്യയുടെ പി വി സിന്ധുവിന് കിരീടം. കലാശ പോരിൽ ചൈനയുടെ വാങ് ഷിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍ : 21-9, 11-21, 21-15. ഇതുവരെയുള്ള കരിയറിൽ പി വി സിന്ധുവിന്‍റെ ആദ്യ സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടമാണിത്.

ടൂർണമെന്റിലെ സെമിയിൽ ജപ്പാന്‍റെ സയിന കവകാമിക്കെതിരെ ആധികാരിക ജയവുമായാണ് പി വി സിന്ധു ഫൈനലിലെത്തിയത്. സെമിയിൽ 21-15, 21-7 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്‍റെ ജയം.