മുകേഷ് അംബാനിക്കെതിരെ വധഭീഷണി മുഴക്കിയ 19 കാരൻ അറസ്റ്റിൽ

single-img
4 November 2023

ഇന്ത്യൻ ശതകോടീശ്വര വ്യവസായി മുകേഷ് അംബാനിക്ക് വധഭീഷണി മുഴക്കിയ സംഭവത്തിൽ തെലങ്കാന സ്വദേശിയായ 19 കാരൻ റസ്റ്റിൽ . ഓരോ തവണയും ഭീമമായ തുക ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞയാഴ്ച മൂന്ന് ഭീഷണി ഇ-മെയിലുകൾ അംബാനിക്ക് ലഭിച്ചിരുന്നു. ഒക്ടോബർ 28നാണ് ആദ്യ ഇമെയിൽ വന്നത്.

ഗണേഷ് രമേഷ് വനപർധി(19)എന്ന് പേരുള്ള യുവാവിനെയാണ് മുംബൈ ഗാംദേവി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നവംബർ 8 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഒക്ടോബർ 31നും നവംബർ ഒന്നിനും ഇടയിൽ രണ്ട് ഭീഷണി സന്ദേശങ്ങൾ കൂടി ലഭിച്ചു. ഷഹദാബ് ഖാൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് സന്ദേശം അയച്ചിരിക്കുന്നത്.

ഇയാൾ ആദ്യം അയച്ച ഇമെയിലിൽ 20 കോടി നൽകിയില്ലെങ്കിൽ മുകേഷ് അംബാനിയെ വധിക്കുമെന്നായിരുന്നു ഭീഷണി. ത്തിനു ശേഷമുള്ള ഇമെയിലുകളിൽ തുക 200 കോടിയായും 400 കോടിയായും ഉയർന്നു.