ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 100 ആംആദ്മി പ്രവര്‍ത്തകര്‍ ഗുജറാത്തിൽ കോണ്‍ഗ്രസില്‍ ചേര്‍ന്നു

single-img
13 July 2023

ഗുജറാത്തില്‍ പാർട്ടി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 100 ആംആദ്മി പ്രവര്‍ത്തകര്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാന പിസിസി പ്രസിഡന്റ് ശക്തിസിംഗ് ഗോഹില്‍ പുതിയ പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ബിജെപി ഭരണം നശിപ്പിച്ച ഗുജറാത്തിനെ നമുക്കൊരുമിച്ച് പുനരുജ്ജീവിപ്പിക്കാമെന്ന് ഗോഹില്‍ പ്രവര്‍ത്തകരെ സ്വീകരിച്ചുകൊണ്ട് സംസാരിക്കവെ പറഞ്ഞു.

ഗാന്ധി നഗര്‍ സിറ്റിയുടെ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി ഹരേഷ് കോത്താരി, വെസ്റ്റ് സോണ്‍ മുന്‍ അധ്യക്ഷന്‍ രാജേഷ് പ്രജാപതി ഉള്‍പ്പെടെയുള്ളവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഏക സിവില്‍ കോഡിനെ പിന്തുണച്ചുതുള്‍പ്പെടെ ആം ആദ്മി ഗുജറാത്ത് ഘടകത്തിന് കേന്ദ്രനേതൃത്വത്തില്‍ അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിൽ നൂറ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നത് ആപ്പിന് തിരിച്ചടിയാവും.

അതേസമയം, നേരത്തെ ഗുജറാത്തിലെ പാര്‍ട്ടിയുടെ ഗോത്രമുഖമായ പ്രഫുല്‍ വാസവ യുസിസിയിലെ നിലപാടിനെ എതിര്‍ത്ത് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. യുസിസി ദേശീയ താല്‍പ്പര്യമല്ലെന്നതിനാല്‍ രാജ്യത്തെ ആദിവാസികളും മറ്റ് സമുദായങ്ങളും തന്റെ രാജിയെ പിന്തുണക്കുമെന്നായിരുന്നു വാസവ രാജിക്ക് പിന്നാലെ പ്രതികരിച്ചത്.