അയോധ്യ: നിർണ്ണായക വിധി അൽപ്പസമയത്തിനുള്ളിൽ; ചീഫ് ജസ്റ്റിസ് കോടതിയിലേയ്ക്ക് പുറപ്പെട്ടു

അയോധ്യ ഭൂമിതർക്കക്കേസിൽ സുപ്രീം കോടതിയുടെ നിർണ്ണായകവിധി അൽപ്പസമയത്തിനുള്ളിൽ. വിധി പ്രസ്താവിക്കുന്നതിനായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് സ്വവസതിയിൽ നിന്നും സുപ്രീം കോടതിയിലേയ്ക്ക് പുറപ്പെട്ടു

അയോധ്യ കേസ്; സുപ്രീം കോടതി വിധി ശനിയാഴ്ച; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം

സ്ഥിതിഗതികൾ വിലയിരുത്താനും ക്രമസമാധാന പാലനത്തെയും സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളാ ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി.

എന്‍റെ സഹോദരീസഹോദരങ്ങള്‍ക്ക് നന്ദി പറയുന്നു; എസ്‍പിജി അംഗങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

സോണിയ, രാഹുല്‍, പ്രിയങ്കഎന്നിങ്ങനെ ഗാന്ധി കുടുംബത്തിന്റെ നല്‍കിയിരുന്ന എസ്പിജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ ഇന്ന് പിന്‍വലിച്ചിരുന്നു.

നിലപാട് കടുപ്പിച്ച് ശിവസേന; മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നവിസ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു

ബിജെപിയ്ക്ക് മുന്നില്‍ ശിവസേന ഉയര്‍ത്തിയ പ്രകോപനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അയോധ്യ കേസ്​: യുപിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചീഫ്​ ജസ്​റ്റിസ്​

ചീഫ് സെക്രട്ടറി, ഡിജിപി,എന്നിവരെയാണ് കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ചത്. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും വിലയിരുത്താനാണ് യോഗം.

ജമ്മുകശ്മീരില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്താന്‍; ആക്രമണത്തില്‍ ജവാന് വീരമൃത്യു

ജമ്മുകശ്മീരില്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍. അതിര്‍ത്തി ലംഘിച്ച് നടത്തിയ വെടിവയ്പ്പില്‍ ജവാന് വിരമൃത്യു. കൃഷ്ണഗാട്ടി സെക്ടറിലാണ് വെടിവയ്പ്പുണ്ടാത്. ഇന്നു രാവിലെയായിരുന്നു ആക്രമണം.

യുഎപിഎ അറസ്റ്റ്; അലനും താഹയും ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും

കോഴിക്കോട് മാവോയിസ്‌റ്റെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ കേസില്‍ അലനും താഹയും ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും.ജാമ്യ ഹര്‍ജി തള്ളിയ കോടതിവിധി ചോദ്യം ചെയ്താണ് ഹര്‍ജി. കേസ് കെട്ടിചമച്ച താണന്നാണ് ഹര്‍ജിക്കാരുടെ വാദം.

വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍

വാളയാര്‍ കേസില്‍ നിര്‍ണായക ഇടപെടലുമായി ദേശീയ പട്ടികജാതി കമ്മീഷന്‍. കേസി സിബിഐ അന്വേഷിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. കേസന്വേഷണത്തെക്കുറിച്ച്‌വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും, ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് ഹാജരാകണമെന്നും കമ്മീഷന്‍ ഉപാധ്യക്ഷന്‍ എല്‍ മുരുകന്‍ പറഞ്ഞു.അല്ലാത്ത പക്ഷം കടുത്ത നടപടിയുണ്ടാകുമെന്നും കമ്മീഷന്‍ അറിയിച്ചു.

രണ്ടര വര്‍ഷത്തേയ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രിപദം നല്‍കാന്‍ തയ്യാറാണെങ്കില്‍ മാത്രം ചർച്ച: ശിവസേന

ഇന്ന് നടന്ന ശിവസേനാ എംഎല്‍എമാരുടെ യോഗത്തില്‍ സംസാരിക്കവെയാണ് ഉദ്ധവ് താക്കറെ നിലപാട് വീണ്ടും വ്യക്തമാക്കിയത്.

ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ച

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ച. ശക്തമായി മഞ്ഞു വീഴുന്നതിനെ തുടര്‍ന്ന് 2 വിമാനങ്ങള്‍ റദ്ദാക്കി. മറ്റു വിമാനങ്ങള്‍ വൈകുകയാണ്.അപകടസാധ്യത കണക്കിലെടുത്ത് ശ്രീനഗര്‍-ലേഹ് ഹൈവെ അടച്ചിട്ടിരിക്കുകയാണ്.