Breaking News • ഇ വാർത്ത | evartha

ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ സിആര്‍പിഎഫ് ജവാന്‍മാര്‍ വെടിയേറ്റുകൊല്ലപ്പെട്ടു; ഒരാള്‍ ആലുവ സ്വദേശി

: ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. അസിസ്റ്റന്റ് കമാന്‍ഡന്റും ആലുവ മുപ്പത്തടം സ്വദേശിയുമായ ഷാഹുല്‍ ഹസ്സന്‍,

ദില്ലിയിലെ വെള്ളവും വായുവും ആയുസ് ചുരുക്കുന്നുണ്ട്,പിന്നെന്തിന് വധശിക്ഷ;നിര്‍ഭയാ കേസ് കുറ്റവാളി

ദില്ലിയിലെ മലിനമായ അന്തരീക്ഷ വായു ആയുസ് കുറയ്ക്കുന്ന സാഹചര്യത്തില്‍ എന്തിനാണ് വധശിക്ഷയ്ക്ക് വിധിക്കുന്നതെന്ന ചോദ്യമുയര്‍ത്തി നിര്‍ഭയാ കേസ് പ്രതി അക്ഷയ് കുമാര്‍ സിങ്.

മാന്ദ്യം മറികടക്കാന്‍ വാങ്ങല്‍ശേഷി ഉയര്‍ത്തണം;പ്രൊവിഡന്റ് ഫണ്ട് വിഹിതം വെട്ടിക്കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍

സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ വിപണിയിലെ വാങ്ങല്‍ ശേഷി പരിപോഷിപ്പിക്കാനുള്ള പദ്ധതികളെ കുറിച്ചാണ് ധനമന്ത്രാലയം ആലോചിക്കുന്നത്

പൗരത്വ ഭേദഗതി ബില്‍; പാകുമായുള്ള ഉഭയകക്ഷി കരാറുകളുടെ ലംഘനമെന്ന് ഇമ്രാന്‍ഖാന്‍

ഇന്ത്യയുടെ പൗരത്വഭേദഗതി ബില്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍.

ഓണ്‍ലൈന്‍ വഴി പുതപ്പ് വാങ്ങി; ബംഗളുരു സ്വദേശിനിയുടെ അക്കൗണ്ടില്‍ നിന്ന് 40000 രൂപ തട്ടിയെടുത്തു

ഓണ്‍ലൈന്‍ വഴി പുതപ്പ് വാങ്ങിയ യുവതിക്ക് നാല്‍പതിനായിരം രൂപ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായി.

വിലകയറ്റം; സര്‍ക്കാരിനെതിരെ സമരത്തിന് ഹോട്ടലുടമകള്‍

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സര്‍ക്കാര്‍ നിയന്ത്രിക്കാത്തതില്‍ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങി ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍.

ബലാല്‍സംഗ,കൊലപാതകക്കേസുകളില്‍ മൂന്നാഴ്ച്ചയ്ക്കകം വധശിക്ഷ; പുതിയ ബില്ലിന് ആന്ധ്രാ സര്‍ക്കാര്‍

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങളില്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് ആന്ധ്ര സര്‍ക്കാര്‍.

കുഞ്ഞാലിക്കുട്ടിയുടെയും ഉവൈസിയുടെയും നിര്‍ദേശങ്ങള്‍ വോട്ടിനിട്ട് തള്ളി; പൗരത്വബില്‍ കീറിയെറിഞ്ഞ് ഉവൈസിയുടെ പ്രതിഷേധം

ലോക്‌സഭയില്‍ അവതരിപ്പിച്ച ദേശീയ പൗരത്വ ഭേദഗതി ബില്‍ കീറിയെറിഞ്ഞ് എഐഎംഐഎം നേതാവ് അസദ്ദുദ്ദീന്‍ ഉവൈസി.

മുസ്ലിങ്ങളെ മാത്രം പുറത്താക്കി ലോക്‌സഭയില്‍ ദേശീയ പൗരത്വഭേദഗതി ബില്‍ പാസായി

ദേശീയ പൗരത്വഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. 311 പേര#് അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ വെറും 80 അംഗങ്ങള്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്. ഏഴ് മണിക്കൂറുകള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പൗരത്വബില്‍ പാസായത്. പ്രതിപക്ഷം നിര്‍ദേശിച്ച എല്ലാ ഭേദഗതികളും തള്ളിയാണ് ഭരണകക്ഷി ബില്‍ പാസാക്കിയത്. മതം അടിസ്ഥാനപ്പെടുത്തിയുള്‌ല ബില്ലിനെതിരെ രാജ്യത്ത് ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ തള്ളിക്കൊണ്ടാണ് എന്‍ഡിഎ സര്‍ക്കാര്‍ ബില്ല് പാസാക്കിയത്. മുസ്ലിങ്ങളെ മാത്രം ബില്ലില്‍ നിന്ന് ഒഴിവാക്കികൊണ്ടാണ് ബില്ല് തയ്യാറാക്കിയത്. അഫ്ഗാനിസ്ഥാന്‍,പാകിസ്താന്‍,ബംഗ്ലാദേശ് രാജ്യങ്ങളില്‍ നിന്ന് മുസ്ലിങ്ങളല്ലാത്ത മതവിഭാഗങ്ങള്‍ക്ക് പൗരത്വം അനുവദിക്കാനെന്ന അവകാശവാദങ്ങളുമായാണ് ദേഗദതികള്‍ കൊണ്ടുവന്നത്.വരുംദിവസം രാജ്യസഭയില്‍ ബില്‍ പരിഗണനയ്‌ക്കെത്തും. രാജ്യസഭ കൂടി പാസാക്കിയാല്‍ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു.